കമ്പാറിലേക്കുള്ള കെഎസ്ആർടിസി ബസ് സർവ്വീസ് പുനസ്ഥാപിക്കണം: സന്ദേശം ചൗക്കി

(www.kl14onlinenews.com)
(01-NOV-2023)

കമ്പാറിലേക്കുള്ള കെഎസ്ആർടിസി ബസ് സർവ്വീസ് പുനസ്ഥാപിക്കണം: സന്ദേശം ചൗക്കി
കാസർകോട് :
കാസർകോട് നിന്നും ചൗക്കി, അർജാൽ, മജൽ വഴി കമ്പാറിലേയ്ക്കു KSRTC ബസ്സ് വർഷങ്ങളോളം സർവ്വീസ് നടത്തിയിരുന്നു. എന്നാൽ കോവി ഡ് കാലത്ത് താല്കാലികമായി സർവ്വീസ് നിർത്തി വെച്ചതിനു ശേഷം പിന്നീട് സർവ്വീസ് പുനസ്ഥാപിക്കാൻ ഇതുവരെയായും കഴിഞ്ഞിട്ടില്ല. ഇതു വഴി കമ്പാറിലേയ്ക്ക് ഒരു സ്വകാര്യ ബസ്സ് പോലും സർവ്വീസ് നടത്തുന്നില്ല. മൊഗ്രാൽ പുത്തൂർ ഗവ: യു.പി.സ്കൂളിലെത്തിച്ചേരാനുള്ള ഒരേയൊരു വഴി ഇതു മാത്രമാണ്. ഈ പ്രദേശത്തെ ജനങ്ങളുടെ പ്രത്യേകിച്ചും വിദ്യാർത്ഥികളുടെ യാത്രാ പ്രശ്നത്തിനുപരിഹാരമായി നിർത്തലാക്കിയ സർവ്വീസ് പുനസ്ഥാപിക്കുന്നതിനുള്ള നടപടി അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്ന് KSRTC കാസറഗോഡ് ഡിപ്പോ സൂപ്രണ്ടിന് ചൗക്കി സന്ദേശം ഗ്രന്ഥാലയം പ്രവർത്തകർ നൽകിയ യ നിവേദനത്തിൽ ആവശ്യപ്പെട്ടു .കാസറഗോഡ് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.വി. മുകുന്ദൻ മാസ്റ്റർ KSRTC ഡിപ്പോ സൂപ്രണ്ടിനു നിവേദനം കൈമാറി. സന്ദേശം ഗ്രന്ഥാലയം സെക്രട്ടറി എസ്.എച്ച്. ഹമീദ് ,സന്ദേശം സംഘടനാ സെക്രട്ടറി എം.സലീം, ഷുക്കൂർ ചൗക്കി എന്നിവരും സംബന്ധിച്ചു.

Post a Comment

أحدث أقدم