(www.kl14onlinenews.com)
(22-NOV-2023)
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പര്‍ നറുക്കെടുത്തു. 12 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത് ജെസി 253199 എന്ന നമ്പറിനാണ്. 300 രൂപയാണ് ടിക്കറ്റ് വില. കാസർകോട് ജില്ലയിലെ ഹൊസങ്കടിയിലെ ഭാരത് ലോട്ടറി ഏജൻറ് വിറ്റ ടിക്കറ്റിനാണ് പൂജ ബംബർ ലഭിച്ചത്. മേരിക്കുട്ടി ജോജോയുടെ ഉടമസ്ഥതയിൽ ഉളളതാണ് ഏജൻസി. എസ് 1447 ആണ് ഏജൻസി നമ്പർ. 300 രൂപയാണ് ടിക്കറ്റ് വില. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വച്ച് രണ്ട് മണിയോടെ ആണ് നറുക്കെടുപ്പ് നടന്നത്.
നാല് കോടിയാണ് പൂജാ ബമ്പറിന്റെ രണ്ടാം സമ്മാനം. ഒരു കോടി വീതം നാല് പേര്‍ക്കാകും ലഭിക്കുക. മൂന്നാം സമ്മാനം 10 ലക്ഷം രൂപ (10 പേര്‍ക്ക്). മൂന്ന് ലക്ഷം വീതം അഞ്ച് പേര്‍ക്കാണ് നാലാം സമ്മാനം (ഒരു പരമ്പര). അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപ. കൂടാതെ 5000, 1000, 500, 300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നു.
ഒന്നാം സമ്മാനം (12 കോടി)
JC 253199
സമാശ്വാസ സമ്മാനം (1 ലക്ഷം)
JA 253199
JB 253199
JD 253199
JE 253199
രണ്ടാ സമ്മാനം (1 കോടി)
JD 504106
JC 748835
JC 293247
JC 781889
إرسال تعليق