ദേശീയദിനാഘോഷം: 1018 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

(www.kl14onlinenews.com)
(29-NOV-2023)

ദേശീയദിനാഘോഷം: 1018 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

ദുബായ്:യുഎഇയുടെ 52–ാം ദേശീയദിനാഘോഷങ്ങൾ പ്രമാണിച്ച് പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 1,018 തടവുകാർക്ക് മോചനം നൽകി. മോചിതരായ അന്തേവാസികൾക്ക് പുതിയ ജീവിതം ആരംഭിക്കാനും അവരുടെ കുടുംബങ്ങളോടൊപ്പം വീണ്ടും ഒന്നിക്കാനും സമൂഹത്തിന്‍റെ ഭാഗമാകാനും ഒരിക്കൽ കൂടി അവസരം നൽകാനുള്ള പ്രസിഡന്‍റിന്‍റെ അഭിലാഷത്തിന്‍റെ പ്രതിഫലനമാണ് മാപ്പ് . മാപ്പു ലഭിച്ചവർക്ക് എത്രയും വേഗം അവരുടെ കുടുംബങ്ങളിലേക്ക് മടങ്ങാൻ കഴിയുമെന്ന് ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ അധികൃതർ ആരംഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post