കുട്ടിയെ വിട്ടുനല്‍കാന്‍ 10 ലക്ഷം വേണം; രണ്ടാമതും ഫോണ്‍കോള്‍, മോചനദ്രവ്യം ആവശ്യ​പ്പെട്ട് ഫോൺ വിളിച്ചത് സ്ത്രീ

(www.kl14onlinenews.com)
(27-NOV-2023)

കുട്ടിയെ വിട്ടുനല്‍കാന്‍ 10 ലക്ഷം വേണം; രണ്ടാമതും ഫോണ്‍കോള്‍,
മോചനദ്രവ്യം ആവശ്യ​പ്പെട്ട് ഫോൺ വിളിച്ചത് സ്ത്രീ
കൊല്ലം :
കൊല്ലം ഓയൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ആറുവയസുകാരിയെ വിട്ടുനല്‍കാന്‍ പണം ആവശ്യപ്പെട്ട് വീണ്ടും ഫോണ്‍കോള്‍. അമ്മയുടെ ഫോണിലേക്ക് കോള്‍ വന്നത് പരിചയമില്ലാത്ത നമ്പരില്‍ നിന്ന്. പത്തുലക്ഷം രൂപ ആവശ്യപ്പെട്ടാണ് രണ്ടാമത്തെ കോള്‍. ആദ്യം ആവശ്യപ്പെട്ടത് അഞ്ചുലക്ഷം രൂപയാണ്. കുട്ടി സുരക്ഷിതയെന്നും വിളിച്ച സ്ത്രീ പറഞ്ഞു. കുടുംബത്തിന് ശത്രുക്കളായി ആരുമില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. ആദ്യ ഫോണ്‍ വിളിച്ചത് കൊല്ലം പാരിപ്പള്ളിയിലെ ഒരു കടയില്‍ നിന്ന്. കടയുടമയുടെ ഫോണ്‍ വാങ്ങിയാണ് ഒരു സ്ത്രീ സംസാരിച്ചത്, ഒപ്പം ഒരു പുരുഷനും. ഇവര്‍ തിരികെപ്പോയത് ഓട്ടോറിക്ഷയില്‍. പൂയപ്പള്ളി പൊലീസ് വീട്ടിലെത്തി മാതാപിതാക്കളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു. പല ഫോണ്‍കോളുകളും വരുന്നതായി എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി., എല്ലാം നിരീക്ഷിക്കുന്നു.

പെണ്‍കുട്ടിയുടെ സഹോദരന്‍ കാറില്‍ തൂങ്ങിക്കിടക്കുന്നതാണ് ആദ്യം കണ്ടതെന്ന് ദൃക്സാക്ഷി. പിന്നീട് കുട്ടിയെ തള്ളിയിടുന്നത് കണ്ടു, കാര്‍ അതിവേഗം ഓടിച്ച് പോയി. സഹോദരനോട് ചോദിച്ചപ്പോഴാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയ കാര്യം അറിഞ്ഞത്.

അമ്മയുടെ ഫോണിലേക്ക് വന്ന കോളിന്‍റെ ആധികാരികത പൊലീസ് പരിശോധിക്കുകയാണെന്ന് എംഎല്‍എ ജി.എസ്.ജയലാല്‍ പറഞ്ഞു.

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങവേ വെളുത്ത കാറിലെത്തിയ നാലുപേരുടെ സംഘമാണ് അബിഗേലിനെ തട്ടിക്കൊണ്ടുപോയതെന്ന് സഹോദരന്‍ പറഞ്ഞു.

മൂന്ന് പുരുഷൻമാരും ഒരു സ്ത്രീയുമാണ് കാറിലുണ്ടായിരുന്നതെന്ന് കുട്ടിയുടെ സഹോദരൻ ജോനാഥ് പറഞ്ഞു. കാർ തങ്ങളുടെ അരികിലേക്ക് നിർത്തുകയും അമ്മയ്ക്ക് നൽകാൻ ഒരു ​പേപ്പർ ഉണ്ടെന്ന് പറഞ്ഞ് നീട്ടുകയും ചെയ്തതായി കുട്ടി പറയുന്നു. തുടർന്നാണ് വലിച്ചിഴച്ച് കാറിൽ കയറ്റിയത്.

സംഭവത്തില്‍ സിസിടിവി കേന്ദ്രീകരിച്ച് വ്യാപക തെരച്ചില്‍ നടത്തുകയാണ് പൊലീസ്. സംസ്ഥാന വ്യാപകമായി സംശയമുള്ള വാഹനങ്ങളെല്ലാം പരിശോധിക്കുന്നുണ്ട്. വെള്ള നിറത്തിലുള്ള ഹോണ്ട അമേസ് കാറിലാണ് സംഘം എത്തിയത്. ഈ കാറിന്റെ നമ്പർ പ്ലേറ്റ് വ്യാജമാണെന്ന് പൊലീസ് അറിയിച്ചു.

Post a Comment

Previous Post Next Post