ബംഗളൂരുവിലെ ഡിപ്പോയിൽ തീപ്പിടിത്തം; പത്തോളം ബസുകൾ കത്തിനശിച്ചു

(www.kl14onlinenews.com)
(30-Oct-2023)

ബംഗളൂരുവിലെ ഡിപ്പോയിൽ തീപ്പിടിത്തം; പത്തോളം ബസുകൾ കത്തിനശിച്ചു

ബെംഗളൂരു : വീരഭദ്ര നഗറിൽ ബസ് സ്റ്റാൻഡിനു സമീപത്തുള്ള ഗാരിജിൽ വൻ തീപിടിത്തം. നിർത്തിയിട്ട പത്തോളം ബസുകൾ കത്തി നശിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു െചയ്തു. തീ നിയന്ത്രണ വിധേയമാക്കാൻ അഗ്നിശമന സേന സ്ഥലത്തെത്തിയിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ ആർക്കും പരുക്കില്ലെന്നാണ് വിവരം.

പാർക്കിങ് യാർഡിനോട് ചേർന്ന് ഗാരേജുണ്ട്. ഗാരേജിൽ നിന്നാണ് ആദ്യം തീപടർന്നത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറയുന്നത്. നിരവധി ബസുകൾക്ക് തീപ്പിടിത്തത്തിൽ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ബസ് ജീവനക്കാർ തന്നെയാണ് തീ കണ്ടത്.

Post a Comment

Previous Post Next Post