തൃശൂരില്‍ മൂന്ന് അപകടങ്ങളിലായി മൂന്ന് യുവാക്കള്‍ മരിച്ചു, രണ്ടുപേർ നബിദിനാഘാഷങ്ങളിൽ പങ്കെടുത്ത് മടങ്ങിയവർ

(www.kl14onlinenews.com)
(28-Sep-2023)

തൃശൂരില്‍ മൂന്ന് അപകടങ്ങളിലായി മൂന്ന് യുവാക്കള്‍ മരിച്ചു,രണ്ടുപേർ നബിദിനാഘാഷങ്ങളിൽ പങ്കെടുത്ത് മടങ്ങിയവർ
തൃശൂരിൽ രണ്ട് സ്ഥലങ്ങളിലായി ഉണ്ടായ അപകടങ്ങളിൽ മൂന്ന് യുവാക്കൾ മരിച്ചു. തൃശൂർ കയ്പമംഗലത്ത് ഇന്ന് പുലർച്ചെ 1 മണിയോടെ കാർ മരത്തിലിടിച്ച് തകർന്ന് രണ്ട് യുവാക്കൾ മരിച്ചു. ഇവർ നബിദിനാഘോഷ പരിപാടിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു. 7 പേരാണ് കാറിലുണ്ടായിരുന്നത്.

മതിലകത്ത് വീട്ടിൽ മുഹമ്മദിന്റെ മകൻ 19 വയസുള്ള അബ്ദുൾഹസീബ്, കുന്നുങ്ങൽ അബ്ദുൾ റസാഖിന്റെ മകൻ ഹാരിസ് എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റു 5 പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൊലീസ് എത്തി തുടർ നടപടികൾ സ്വീകരിച്ചു.

Post a Comment

Previous Post Next Post