പുതുപ്പള്ളിയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു; പോളിങ് ശതമാനം ഉയരുന്നു; 67.34%; 2021ലെ പോളിങ്ങിനെ മറികടന്നു

(www.kl14onlinenews.com)
(05-Sep-2023)

പുതുപ്പള്ളിയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു; പോളിങ് ശതമാനം ഉയരുന്നു; 67.34%; 2021ലെ പോളിങ്ങിനെ മറികടന്നു
പുതുപ്പള്ളിയിലെ പുതുപ്പുള്ളിയെ കണ്ടെത്താന്‍ ആവേശത്തോടെ പോളിങ് ബൂത്തിലെത്തി വോട്ടര്‍മാര്‍. വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ 67.34 ശതമാനം പേര്‍ വോട്ടുചെയ്തു. പോളിങ് ശതമാനം ഉയരുന്നു. 2021ലെ പോളിങ്ങിനെ മറികടന്നു

2021ല്‍ മൂന്നുമണി വരെ രേഖപ്പെടുത്തിയത് 55.42% പോളിങ്ങായിരുന്നു . വോട്ട് ചെയ്തവരുടെ എണ്ണം 1,10,000 പിന്നിട്ടു. കൂടുതല്‍ വോട്ട് ചെയ്തത് സ്ത്രീകളാണ്. നാലുമണിവരെ 58,900പേര്‍.

ഇത്തവണ പല ബൂത്തുകളിലും തുടക്കംമുതല്‍ നീണ്ട നിര രൂപപ്പെട്ടു. പാമ്പാടി, പുതുപ്പള്ളി, മണര്‍കാട് പഞ്ചായത്തുകളിലാണ് ഏറ്റവുംകൂടുതല്‍ വോട്ടര്‍മാരെത്തിയത്. ഇടയ്ക്ക് ചിലയിടങ്ങളില്‍ മഴപെയ്തെങ്കിലും വോട്ടര്‍മാരുടെ ഒഴുക്കിനെ ബാധിച്ചില്ല. ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മകള്‍, ചികില്‍സാവിവാദം, വികസന ചര്‍ച്ച എല്ലാം നിറ‍ഞ്ഞുനിന്ന ഉപതിരഞ്ഞെടുപ്പ് പ്രചാരണം വോട്ടര്‍മാരെ എങ്ങനെ സ്വാധീനിച്ചുവെന്നറിയാനുള്ള ആകാംക്ഷയിലാണ് രാഷ്ട്രീയകേരളം

Post a Comment

Previous Post Next Post