(www.kl14onlinenews.com)
(17-Sep-2023)
സിറാജിന് 6 വിക്കറ്റ്;
കോളംമ്പോ:
ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യയ്ക്കെതിരെ ശ്രീലങ്ക 50 റണ്‍സിന് പുറത്തായി. ഇന്ത്യക്ക് 51 റണ്‍സ് വിജയലക്ഷ്യം. ആറുവിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജാണ് ലങ്കയെ തകര്‍ത്തത്. ഇന്ത്യയ്ക്കെതിരെ ലങ്കയുടെ ഏകദിനത്തിലെ ഏറ്റവും കുറഞ്ഞ സ്കോറാണിത്. ലങ്കന്‍ നിരയില്‍ രണ്ടക്കം കടന്നത് രണ്ടുപേര്‍ മാത്രമാണ്. അഞ്ചുപേര്‍ പൂജ്യത്തിന് പുറത്തായി. ഒരോവറില്‍ നേടിയ നാലുവിക്കറ്റടക്കമാണ് സിറാജിന്റെ ആറുവിക്കറ്റ് നേട്ടം. ഹാര്‍ദിക് പാണ്ഡ്യ മൂന്നും ജസ്പ്രീത് ബുമ്രയും ഒരുവിക്കറ്റും നേടി.
പതും നിസംഗ (നാല് പന്തിൽ രണ്ട്), സധീര സമരവിക്രമ (പൂജ്യം), ചരിത് അസലങ്ക (പൂജ്യം), ധനഞ്ജയ ഡിസില്‍വ (രണ്ടു പന്തില്‍ നാല്), ക്യാപ്റ്റൻ ദസുൻ ശനക (പൂജ്യം), കുശാല്‍ മെന്‍ഡിസ് (17) എന്നിവരാണ് സിറാജിന്റെ പന്തുകളിൽ പുറത്തായത്. വല്ലാലഗ (8) മദുഷാന്‍ (1), പതിരാന (പൂജ്യം) എന്നിവരുടെ വിക്കറ്റ് ഹാര്‍ദിക് പാണ്ഡ്യയ്ക്കാണ്. കുശാൽ പെരേരയെ വിക്കറ്റ് കീപ്പർ കെ.എൽ. രാഹുലിന്റെ കൈകളിലെത്തിച്ച് ജസ്പ്രീത് ബുമ്ര ഒരു വിക്കറ്റും നേടി.
Post a Comment