54-ാം എൻഎസ്എസ് ദിനത്തോടനുബന്ധിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് കാസറഗോഡ് ഗവണ്മെന്റ് കോളേജ് എൻഎസ്എസ് യൂണിറ്റുകൾ

(www.kl14onlinenews.com)
(21-Sep-2023)

54-ാം എൻഎസ്എസ് ദിനത്തോടനുബന്ധിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് കാസറഗോഡ് ഗവണ്മെന്റ് കോളേജ് എൻഎസ്എസ് യൂണിറ്റുകൾ

വിദ്യാനഗർ: കാസറഗോഡ് ഗവണ്മെന്റ് കോളേജ് എൻ എസ് എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ നടന്ന 'സഹജം' രക്തദാന ക്യാമ്പ് വൻ വിജയകരമായി. കാസറഗോഡ് ഗവൺമെന്റ് ഹോസ്പിറ്റലിലെ ബ്ലഡ്‌ ബാങ്കുമായി സംയോജിച്ച് നടത്തിയ ക്യാമ്പിൽ 43 പേർ രക്തദാനം ചെയ്തു. അത്യാവശ്യ ഘട്ടങ്ങളിൽ രക്തം ലഭ്യമാക്കുന്നതിന് എൻ എസ് എസ് യൂണിറ്റുകൾ മുൻകൈ എടുക്കാറുണ്ട്. എൻ എസ് എസ് ദിനത്തോടനുബന്ധിച്ച് സങ്കടിപ്പിച്ച പ്രസ്തുത പരിപാടി വിജയകരമാക്കുന്നതിന് അധ്യാപകരും വിദ്യാർത്ഥികളും ഒരുപോലെ പ്രവർത്തിച്ചു. 'രക്തദാനം മഹാദാനം' എന്ന മുദ്രാവാക്യം മുൻ നിർത്തിയാണ് ക്യാമ്പ് സങ്കടിപ്പിച്ചത്. ഇതിനു മുമ്പും പലതവണയായി എൻ എസ് എസ് ന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് നടത്തിയിട്ടുണ്ട്.ഗവ:കോളേജ് എൻ എസ് എസ് യൂണിറ്റുകളുടെ പ്രോഗ്രാം ഓഫീസർമാരായ ഡോ. ആശലത സി.കെ, ശ്രീ. ആസിഫ് ഇക്ബാൽ കാക്കശ്ശേരി, എൻ എസ് എസ് വൊളൻ്റിയർ സെക്രട്ടറിമാരായ രേവതി.പി, സ്മിത, സൃഷ്ടി.ബി, മാഹിറ ബീഗം,സാത്വിക് ചന്ദ്രൻ പി അഭിജിത്ത് എ, രാഹുൽ രാജ് എം ആർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post