ഇന്ത്യ-പാക് സ്വപ്ന ഫൈനൽ നടക്കുമോ? ഏ​ഷ്യ ക​പ്പി​ൽ ഇ​ന്ന് ‘ര​ണ്ടാം സെ​മി’പാക്കിസ്ഥാന്‍ ശ്രീ​ല​ങ്ക​ക്കെ​തി​രെ

(www.kl14onlinenews.com)
(14-Sep-2023)

ഇന്ത്യ-പാക് സ്വപ്ന ഫൈനൽ നടക്കുമോ? ഏ​ഷ്യ ക​പ്പി​ൽ ഇ​ന്ന് ‘ര​ണ്ടാം സെ​മി’പാക്കിസ്ഥാന്‍ ശ്രീ​ല​ങ്ക​ക്കെ​തി​രെ
കൊ​ളം​ബോ: ഏ​ഷ്യ ക​പ്പ് ഫൈ​ന​ലി​ൽ ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി​ക​ളാ​രെ​ന്ന് വ്യാ​ഴാ​ഴ്ച​യ​റി​യാം. സൂ​പ്പ​ർ ഫോ​റി​ലെ ശ്രീ​ല​ങ്ക​ക്കും പാ​കി​സ്താ​നു​മി​ത് അ​വ​സാ​ന മ​ത്സ​ര​മാ​ണ്. ജ​യി​ക്കു​ന്ന​വ​ർ ക​ലാ​ശ​ക്ക​ളി​ക്ക് യോ​ഗ്യ​ത നേ​ടും. ഇ​രു ടീ​മി​നും നി​ല​വി​ൽ ര​ണ്ടു പോ​യ​ന്റ് വീ​ത​മാ​ണു​ള്ള​ത്. ഇ​ന്ന​ത്തെ മ​ത്സ​രം മോ​ശം കാ​ലാ​വ​സ്ഥ​യെ​ത്തു​ട​ർ​ന്ന് ഉ​പേ​ക്ഷി​ച്ചാ​ൽ പോ​യ​ന്റ് പ​ങ്കു​വെ​ക്കും. ഇ​തോ​ടെ ഉ​യ​ർ​ന്ന റ​ൺ​റേ​റ്റി​ന്റെ ബ​ല​ത്തി​ൽ ല​ങ്ക ഫൈ​ന​ലി​ൽ ക​ട​ക്കും.

സ്റ്റാ​ർ പേ​സ​ർ​മാ​രി​ലൊ​രാ​ളാ​യ ന​സീം ഷാ​യു​ടെ അ​ഭാ​വം പാ​കി​സ്താ​ന് തി​രി​ച്ച​ടി​യാ​ണ്. ഇ​ന്ത്യ​ക്കെ​തി​രാ​യ ക​ളി​യി​ൽ പ​രി​ക്കേ​റ്റ ന​സീം ടീ​മി​ൽ​നി​ന്ന് പു​റ​ത്താ​യി​ട്ടു​ണ്ട്. പ​ക​രം സ​മാ​ൻ ഖാ​നെ ഉ​ൾ​പ്പെ​ടു​ത്തി. ബം​ഗ്ലാ​ദേ​ശി​നെ​യാ​ണ് ല​ങ്ക​യും പാ​കി​സ്താ​നും സൂ​പ്പ​ർ ഫോ​ർ മ​ത്സ​ര​ങ്ങ​ളി​ൽ തോ​ൽ​പി​ച്ച​ത്. ജ​യി​ച്ച ര​ണ്ടു ടീ​മും തു​ട​ർ​ന്ന് ഇ​ന്ത്യ​യോ​ട് തോ​ൽ​ക്കു​ക​യും ചെ​യ്തു. പോ​യ​ന്റൊ​ന്നു​മി​ല്ലാ​ത്ത ബം​ഗ്ലാ​ദേ​ശ് നേ​ര​ത്തേ പു​റ​ത്താ​യി​ട്ടു​ണ്ട്. ഇ​വ​ർ ഫ​ലം അ​പ്ര​സ​ക്ത​മാ​യ മ​ത്സ​ര​ത്തി​ൽ വെ​ള്ളി​യാ​ഴ്ച ഇ​ന്ത്യ​യെ നേ​രി​ടും. ഞാ​യ​റാ​ഴ്ച​യാ​ണ് ഫൈ​ന​ൽ.

ഇന്ത്യ-പാക് സ്വപ്ന ഫൈനലിനുള്ള സാധ്യത

ഏഷ്യാ കപ്പില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ സ്വപ്ന ഫൈനലിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അടുത്തമാസം തുടങ്ങുന്ന ഏകദിന ലോകകപ്പിന് മുമ്പ് ഇരു ടീമുകളും ഏഷ്യാ കപ്പില്‍ രണ്ട് തവണ മുഖാമുഖം വന്നു. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരം ഇന്ത്യന്‍ ബാറ്റിംഗ് കഴിഞ്ഞപ്പോള്‍ മഴ മൂലം ഉപേക്ഷിക്കേണ്ടിവന്നത് ആരാധകരെ നിരാശരാക്കിയെങ്കില്‍ സൂപ്പര്‍ ഫോറില്‍ രണ്ടാം തവണ ഏറ്റുമുട്ടിയപ്പോള്‍ റിസര്‍വ് ദിനത്തില്‍ ഇന്ത്യ കൂറ്റന്‍ ജയം സ്വന്തമാക്കി.

സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാന് പുറമെ ശ്രീലങ്കയെയും തകര്‍ത്ത് ഇന്ത്യ ഫൈനല്‍ ഉറപ്പിച്ചു കഴിഞ്ഞു. ഇന്ന് നടക്കുന്ന സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ശ്രീലങ്കയും പാക്കിസ്ഥാനുമാണ് ഏറ്റുമുട്ടുന്നത്. ഇന്നത്തെ മത്സരം ജയിക്കുന്നവര്‍ ഫൈനലില്‍ ഇന്ത്യയുടെ എതിരാളികളാകുമെന്നതിനാല്‍ ഇന്ത്യ-പാക്കിസ്ഥാന്‍ സ്വപ്ന ഫൈനലിനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ല.

ചരിത്രം പറയുന്നു ഇന്ത്യ-പാക് സ്വപ്ന ഫൈനലുണ്ടാവില്ല

ഏഷ്യാ കപ്പ് ടൂര്‍ണമെന്‍റിന്‍റെ ചരിത്രത്തില്‍ ഇതുവരെ ഇന്ത്യയും പാക്കിസ്ഥാനും ഫൈനലില്‍ ഏറ്റുമുട്ടിയിട്ടില്ലെന്നതാണ് ചരിത്രം. അതുകൊണ്ടുതന്നെ ഇന്ന് ശ്രീലങ്കയെ തോല്‍പ്പിച്ച് പാക്കിസ്ഥാന്‍ ഫൈനലിലെത്തിയാല്‍ ചരിത്രത്തിലാദ്യമായി ഏഷ്യാ കപ്പില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ സ്വപ്ന ഫൈനലിന് അവസരമൊരങ്ങും.

1984ല്‍ ഇന്ത്യയും പാക്കിസ്ഥാനും ശ്രീലങ്കയും മാത്രം മത്സരിച്ച ഏഷ്യാ കപ്പില്‍ ഇന്ത്യ ചാമ്പ്യന്‍മാരായപ്പോള്‍ ശ്രീലങ്കയായിരുന്നു റണ്ണറപ്പുകള്‍. 1986ല്‍ പാക്കിസ്ഥാന്‍ ചാമ്പ്യന്‍മാരായപ്പോള്‍ ശ്രീലങ്ക തന്നെയായിരുന്നു രണ്ടാമത്. 1988ല്‍ ഇന്ത്യ ചാമ്പ്യന്‍മാരും ശ്രീലങ്ക രണ്ടാം സ്ഥാനക്കാരുമായി. 1991ലും 1995ലും ഇന്ത്യ ചാമ്പ്യന്‍മാരായപ്പോള്‍ ശ്രീലങ്ക തന്നെയായിരുന്നു രണ്ടാമത്. 1997ല്‍ ശ്രീലങ്ക ചാമ്പ്യന്‍രായപ്പോള്‍ ഇന്ത്യയായിരുന്നു രണ്ടാം സ്ഥാനത്ത്.
2000ല്‍ പാക്കിസ്ഥാന്‍ ശ്രീലങ്കയെ തോല്‍പ്പിച്ച് ചാമ്പ്യന്‍മാരായി. 2004ലാകട്ടെ ശ്രീലങ്ക ഇന്ത്യയെ തോല്‍പ്പിച്ച് കിരീടം നേടി. 2008ലും ഇന്ത്യയെ തോല്‍പ്പിച്ച് ശ്രീലങ്ക കിരീടം നിലനിര്‍ത്തിയപ്പോള്‍ 2010ല്‍ ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യ കിരീടം തിരിച്ചുപിടിച്ചു. 2012ല്‍ പക്ഷെ ഫൈനലില്‍ ഇന്ത്യയോ ശ്രീലങ്കയോ എത്തിയില്ല. പാക്കിസ്ഥാനും ബംഗ്ലാദേശും ഏറ്റുമുട്ടിയ ഫൈനലില്‍ പാക്കിസ്ഥാന്‍ രണ്ട് റണ്‍സിന്‍റെ ആവേശ ജയവുമായി ചാമ്പ്യന്‍മാരായി. 2016ല്‍ പാക്കിസ്ഥാനെ തകര്‍ത്ത് ശ്രീലങ്ക കിരിടം തിരിച്ചുപിടിച്ചു. 2016നുശേഷം ഏഷ്യാ കപ്പ് റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ ഏകദിന, ടി20 ടൂര്‍ണമെന്‍റായാണ് നടത്തുന്നത്.

2016ലും 2018ലും ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ കിരീടം നേടിയപ്പോള്‍ 2022ല്‍ പാക്കിസ്ഥാനെ തകര്‍ത്ത് ശ്രീലങ്കയാണ് കിരീടം നേടിയത്. ചരിത്രത്തില്‍ ഒരിക്കല്‍ പോലും ഇന്ത്യയും പാക്കിസ്ഥാനും ഏഷ്യാ കപ്പിന്‍റെ ഫൈനലില്‍ ഏറ്റുമുട്ടിയിട്ടില്ലെന്ന് ചുരുക്കം. ഇത്തവണ അങ്ങനെ സംഭവിച്ചാല്‍ ഏകദിന ലോകകപ്പില്‍ ഒക്ടോബര്‍ 14ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ സൂപ്പര്‍ പോരാട്ടത്തിന്‍റെ റിഹേഴ്സലാവും അത്.

Post a Comment

Previous Post Next Post