(www.kl14onlinenews.com)
(20-Sep-2023)
മാതാവിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കവെ സ്വകാര്യ ബസിടിച്ച്
പത്തു വയസുകാരന്ദാ
രുണാന്ത്യം
തിരുവനന്തപുരം:
വര്‍ക്കലയില്‍ മാതാവിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കവെ സ്വകാര്യ ബസിടിച്ചുണ്ടായ അപകടത്തിൽ പത്തുവയസുകാരൻ മരിച്ചു. കല്ലമ്പലം പുതുശേരിമുക്ക് കരിക്കകത്തില്‍പണയില്‍ വീട്ടില്‍ മുഹമ്മദ് ഷായുടെയും താഹിറയുടെയും മകൻ മുഹമ്മദ് മര്‍ഹാന്‍(10) ആണ് മരിച്ചത്.
ഇന്ന് വൈകുന്നേരം അഞ്ചു മണിയോടെ വര്‍ക്കല ആയുര്‍വേദ ആശുപത്രിക്ക് സമീപം ആയിരുന്നു അപകടം. വര്‍ക്കല ഭാഗത്തേയ്ക്ക് അമിതവേഗതയില്‍ എത്തിയ ഗോകുലം എന്ന സ്വകാര്യ ബസ് ഇവര്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറിനെ ഓവര്‍ ടേക്ക് ചെയ്യുന്നതിനിടെയാണ് സ്കൂട്ടറിൽ ഇടിച്ചു. തുടർന്ന്, മാതാവും സ്കൂട്ടറും റോഡിന്റെ ഇടത് ഭാഗത്തേക്ക് വീഴുകയും മർഹാൻ ബസിനടിയിൽപ്പെടുകയുമായിരുന്നു. മര്‍ഹാന്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നെങ്കിലും ഇടിയുടെ ആഘാതത്തില്‍ ഹെല്‍മെറ്റ് തെറിച്ചുപോവുകയും തലയിലൂടെ ബസ് കയറി ഇറങ്ങുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മര്‍ഹാനെ ശ്രീനാരായണ മെഡിക്കല്‍ മിഷന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മാതാവ് താഹിറയ്ക്ക് കാര്യമായ
പരിക്കുകളില്ല.
കുട്ടിയുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. കല്ലമ്പലം തലവിള പേരൂര്‍ എംഎംയുപിഎസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മര്‍ഹാന്‍. ഹാദിയാ മറിയം, മുഹമ്മദ് ഹനാന് എന്നിവര്‍ സഹോദരങ്ങളാണ്.
അതേസമയം, അപകടം നടന്നയുടൻ ബസ് ഉപേക്ഷിച്ച് ജീവനക്കാർ ഓടി രക്ഷപ്പെട്ടെന്നും ഇവർക്കായി തിരച്ചിൽ നടത്തുന്നതായും പൊലീസ് പറഞ്ഞു.
إرسال تعليق