വനിതാ സംവരണ ബില്ലിനെ പിന്തുണച്ച് സോണിയ ഗാന്ധി

(www.kl14onlinenews.com)
(20-Sep-2023)

വനിതാ സംവരണ ബില്ലിനെ പിന്തുണച്ച് സോണിയ ഗാന്ധി
ഡൽഹി:
വനിതാ സംവരണ ബില്ലിനെ പിന്തുണച്ച് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. വനിതാ സംവരണ ബിൽ നടപ്പാക്കുന്നതിൽ കാലതാമസം വരുത്തുന്നത് ഇന്ത്യൻ സ്ത്രീകളോട് കാണിക്കുന്ന കടുത്ത അനീതിയാണെന്നും, എല്ലാ തടസ്സങ്ങളും നീക്കി ബിൽ ഉടൻ നടപ്പാക്കണമെന്നും ചർച്ചയ്ക്ക് തുടക്കമിട്ടുകൊണ്ട് സോണിയ ഗാന്ധി പറഞ്ഞു. ബില്ലിൽ എസ് സി / എസ് ടി, ഒബിസി ഉപസംവരണം വേണമെന്ന് സോണിയ ഗാന്ധി ആവശ്യപ്പെട്ടു. തന്റെ ഭർത്താവും അന്തരിച്ച മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയാണ് വനിതാ സംവരണ ബിൽ ആദ്യമായി കൊണ്ടുവന്നതെന്നും സോണിയ പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.

"ഇത് എന്റെ ജീവിതത്തിലെ വൈകാരിക മുഹൂർത്തമാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ വനിതാ പ്രാതിനിധ്യം നിശ്ചയിക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി ആദ്യമായി കൊണ്ടുവന്നത് എന്റെ ജീവിത പങ്കാളിയായ രാജീവ് ഗാന്ധിയാണ്. അത് രാജ്യസഭയിൽ ഏഴ് വോട്ടിന് പരാജയപ്പെട്ടു. പിന്നീട്, പ്രധാനമന്ത്രി പി വി നരസിംഹ റാവുവിന്റെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാർ രാജ്യസഭയിൽ ഇത് പാസാക്കി. തൽഫലമായി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ രാജ്യത്തുടനീളം തിരഞ്ഞെടുക്കപ്പെട്ട 15 ലക്ഷം വനിതാ നേതാക്കളുണ്ട്. ഈ ബിൽ പാസാകുന്നതോടെ രാജീവ് ഗാന്ധിയുടെ സ്വപ്നം പൂർത്തിയാകും."- സോണിയ ഗാന്ധി പറഞ്ഞു.

വനിതാ സംവരണ ബിൽ

പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിലാണ് വനിതാ സംവരണ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്.
'നാരി ശക്തി വന്ദൻ അധീനം' എന്ന് പേരിട്ടിരിക്കുന്ന ബിൽ ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം നിർദ്ദേശിക്കുന്നു.

ഇന്നലെ നിയമമന്ത്രി അർജുൻ റാം മേഘ് വാളാണ് വനിതാ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. ‘നാരിശക്തീ വന്ദന്‍’ എന്ന പേരില്‍ അവതരിപ്പിച്ച ബില്‍ ലോക്സഭയിലും നിയമസഭയിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണമാണ് ലക്ഷ്യം വെക്കുന്നത്. വനിതാ സംവരണത്തിനകത്ത് പട്ടിക വിഭാഗങ്ങള്‍ക്ക് ഉപസംവരണവും ഉണ്ടാകും. ഒബിസി വിഭാഗത്തിന്റെ സംവരണത്തെക്കുറിച്ച് ബില്ലില്‍ പരാമര്‍ശമില്ല. രാജ്യസഭയിലും നിയമ കൗൺസിലിലും സംവരണ നിർദേശമില്ല. മണ്ഡല പുനർനിർണ്ണയത്തിന്റെ അടിസ്ഥാനത്തിൽ സംവരണ സീറ്റുകൾ മാറ്റി നിശ്ചയിക്കും. പട്ടികവിഭാഗ സംവരണ സീറ്റുകളിലും മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യും.

ഇന്നലെ വനിതാ ബിൽ സഭയിൽ അവതരിപ്പിക്കുന്നതിൽ സാങ്കേതിക പ്രശ്നങ്ങളുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. വനിതാ സംവരണ ബിൽ കോൺഗ്രസ് നേരത്തെ രാജ്യസഭയിൽ അവതരിപ്പിച്ചതാണെന്നും ഇത് അസാധുവായി പോയിട്ടില്ലെന്നും അതിനാൽ നിലവിലെ സർക്കാരിന് ഇതൊരു പുതിയ ബില്ലായി അവതരിപ്പിക്കാൻ സാങ്കേതിക തടസ്സം നിലനിൽക്കുന്നുണ്ടെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

ഇതിന് മറുപടിയായി മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സ്വപ്നമാണ് ഈ വനിതാ ബില്ലെന്ന് സോണിയാ ഗാന്ധി മറുപടി നൽകി. വനിതാ സംവരണ ബില്ലിനെ കോൺഗ്രസ് പിന്തുണക്കുകയാണെന്നും എന്നാൽ വനിതാ സംവരണത്തിൽ പിന്നാക്ക സംവരണം കൂടി വേണമെന്നും സോണിയാ ഗാന്ധി ആവശ്യപ്പെട്ടു. “ജാതി സെൻസസ് നടത്തി പിന്നാക്ക സംവരണം നടപ്പാക്കണം. രാജീവ് ഗാന്ധിയുടെ സ്വപ്നമാണ് ഈ ബിൽ. എല്ലാ തലത്തിലും സ്ത്രീ മുന്നേറ്റം ഉറപ്പാക്കണം. ബിൽ നടപ്പാക്കുന്നത് നീട്ടുന്നത് സ്ത്രീകളോട് കാണിക്കുന്ന അനീതിയാണ്,” സോണിയ പറഞ്ഞു.

Post a Comment

أحدث أقدم