ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റിൽ ശ്രീലങ്കയെ തോൽപ്പിച്ച് ഇന്ത്യൻ വനിതകൾക്ക് സ്വർണം

(www.kl14onlinenews.com)
(25-Sep-2023)

ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റിൽ ശ്രീലങ്കയെ തോൽപ്പിച്ച് ഇന്ത്യൻ വനിതകൾക്ക് സ്വർണം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം. വനിതകളുടെ ക്രിക്കറ്റിലാണ് ഇന്ത്യയുടെ നേട്ടം. 117റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്കയ്ക്ക് എട്ടു വിക്കറ്റിന് 97റണ്‍സാണ് എടുക്കാനായത്. ഇന്ത്യയ്ക്കായി ടൈറ്റസ് സാധു മൂന്ന് വിക്കറ്റ് വീഴ്ത്തി. സ്വര്‍ണം നേടിയ ടീമില്‍ മലയാളി താരം മിന്നു മണിയും ഉള്‍പ്പെടുന്നു.

പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീമിനത്തിലാണ് ഇന്ത്യ ആദ്യ സ്വര്‍ണം നേടിയത്. ലോകറെക്കോര്‍ഡോടെയാണ് ഇന്ത്യന്‍ ടീം സ്വര്‍ണം സ്വന്തമാക്കിയത്. പ്രതാപ്സിങ് തോമര്‍, രുദ്രാന്‍ക്ഷ്, ദിവ്യാന്‍ഷ് എന്നിവര്‍ അടങ്ങിയ ടീമാണ് സ്വര്‍ണം വെടിവച്ചിട്ടത്. 2023 ഓഗസ്റ്റ് 19 ന് ചൈന സ്ഥാപിച്ച റെക്കോഡാണ് മറികടന്നത്. തുഴച്ചിലില്‍ നാലുപേരടങ്ങിയ പുരുഷ ടീമിന് വെങ്കലം നേടി.

Post a Comment

أحدث أقدم