നിപ: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാ‌പനങ്ങള്‍ക്ക് ഒരാഴ്ചത്തേക്കുകൂടി അവധി

(www.kl14onlinenews.com)
(15-Sep-2023)

നിപ: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാ‌പനങ്ങള്‍ക്ക് ഒരാഴ്ചത്തേക്കുകൂടി അവധി

കോഴിക്കോട്: നിപ ഭീതിയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒരാഴ്ച കൂടി അവധി പ്രഖ്യാപിച്ചു.പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അങ്കണവാടി,മദ്രസകൾ ഉൾപ്പെടെ) അവധി ബാധകമായിരിക്കും. ജില്ലയില്‍ നേരത്തെ മൂന്നു ദിവസമാണ് അവധി പ്രഖ്യാപിച്ചിരുന്നത്.

ജില്ലയിൽ അടുത്ത പത്ത് ദിവസത്തേക്ക് നടത്താൻ നിശ്ചയിച്ചിരിക്കുന്ന എല്ലാ പൊതു പരിപാടികളും താല്ക്കാലികമായി നിർത്തിവയ്ക്കുവാൻ നേരത്തെ ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നു.തീർത്തും ഒഴിവാക്കാനാകാത്ത പരിപാടികൾ ജില്ലാ ഭരണകൂടത്തിന്റെ അനുമതി വാങ്ങിയശേഷം വ്യവസ്ഥകൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായി മാത്രമേ നടത്താൻ അനുവദിക്കൂവെന്നാണ് അറിയിപ്പ്.

കോഴിക്കോട് ബീച്ച് അടക്കമുള്ള ഇടങ്ങളിൽ നിന്നും മുൻകരുതൽ നടപടികളുടെ ഭാഗമായി ആളുകളെ പോലീസ് ഒഴിപ്പിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ജനങ്ങൾ ബീച്ചിലേക്കെത്തുന്നത് തടയുമെന്നും പോലീസ് അറിയിച്ചു. മോട്ടോർ വാഹന വകുപ്പും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വകുപ്പിന് കീഴിലുളള ലേണേഴ്സ് ടെസ്റ്റ്, ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ്, വാഹനങ്ങളുടെ ഫിറ്റ്നസ്, രജിസ്ട്രേഷൻ പുതുക്കൽ തുടങ്ങിയ സേവനങ്ങൾക്കുളള അപേക്ഷകളുടെ എണ്ണം
25 ആയി നിജപ്പെടുത്തിയതായി റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ അറിയിച്ചു.

Post a Comment

Previous Post Next Post