(www.kl14onlinenews.com)
(26-Sep-2023)
തിരുവനന്തപുരം :
നബിദിനത്തിന്റെ പൊതുഅവധി 28ലേക്ക് മാറ്റി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. 27ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന അവധി പിൻവലിച്ചിട്ടുണ്ട്. അന്നേ ദിവസം പ്രവൃത്തി ദിവസമായിരിക്കും. 28ന് നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പ്രകാരം ബാങ്കുകൾക്കും അവധിയാണ്. സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് അവധി ബാധകമായിരിക്കും.
കേരള സർവകലാശാല 28ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതിയ തീയതി വെബ്സൈറ്റിലൂടെ അറിയിക്കും. ഓഗസ്റ്റ് ഒന്നിന് നടത്താനിരുന്ന നാലാം സെമസ്റ്റർ എംഎ സംസ്കൃതം സ്പെഷ്യൽ – സാഹിത്യ (റഗുലർ/ സപ്ലിമെന്ററി) പരീക്ഷ ഒക്ടോബർ മൂന്നിലേക്ക് മാറ്റി.
നബിദിനം
എഡി 571 ല്‍ മക്കയില്‍ ജനിച്ച പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനമാണ് നബി ദിനമായി ആഘോഷിക്കുന്നത്. ഹിജ്റ വര്‍ഷ പ്രകാരം റബീഉല്‍ അവ്വല്‍മാസം 12നാണ് പ്രവാചകന്റെ ജന്മദിനം.വൈവിധ്യമായ പരിപാടികളോടെയാണ് മുസ്ലീം സമൂഹം നബി ദിനം ആഘോഷമാക്കുക. മഹല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പള്ളികളില്‍ മൗലീദ് പാരായണ സദസ്സുകളും അന്നദാനവും ഉള്‍പ്പെടെ നടക്കും. മദ്രസ വിദ്യാര്‍ഥികളുടെ നബിദിന റാലികളും കലാപരിപാടികളും വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നബിദിന സമ്മേളനങ്ങളും സംഘടിപ്പിക്കും.
Post a Comment