(www.kl14onlinenews.com)
(14-Sep-2023)
ദേളി: സഅദിയ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സെപ്തംബർ 16 മുതൽ ഒക്ടോബർ 4 വരെ നടക്കുന്ന നൂറേ മദീന മിലാദ് ഫെസ്റ്റ് പരിപാടിയുടെ ഭാഗമായി ഗ്രാന്റ് അസംബ്ലി സംഘടിപ്പിച്ചു. മോറൽ ഹെഡ് കൊല്ലംപാടി അബ്ദുൽ ഖാദിർ സഅദി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.വിദ്യാർത്ഥികളിൽ പഠനത്തിന് ഹാനികരമാകുന്ന പ്രവർത്തനങ്ങളിൽ ജാഗ്രത പാലിക്കുകയും പഠനത്തിന് കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും വിദ്യാർത്ഥി ജീവിതത്തിൽ വ്യക്തമായ കാഴ്ച്ചപ്പാട് ഉണ്ടെന്നും അത് സമൂഹത്തിന് ഗുണകരമാകുന്ന കാര്യത്തിൽ ഉപയോഗപ്പെടുത്താൻ ആവണമെന്നും അദ്ദേഹം പ്രസംഗത്തിൽ കുട്ടി ചേർത്തു.
മീലാദ് ക്യാമ്പയ്ൻ ഈ മാസം സെപ്തംബർ 16 ന് തുടക്കമാവും
വിദ്യാർത്ഥികളെ അഭിസംബോധനം ചെയ്ത് സ്കൂൾ പ്രിൻസിപ്പാൾ സയ്യിദ് മുഹമ്മദലി ശിഹാബ് സംസാരിച്ചു. പ്രോഗ്രാം കൺവീനർ ഫൈസൽ സൈനി വിഷയാവതരണം നടത്തി.
സ്റ്റുഡന്റ് ഹെഡ് സൗബാൻ നന്ദി ആശംസിച്ചു.
إرسال تعليق