(www.kl14onlinenews.com)
(06-Sep-2023)
കാസർകോട് :ചൗക്കി സന്ദേശം ഗ്രന്ഥാലത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സന്ദേശം ബാലവേദി കൂട്ടുകാർക്ക് ഗ്രന്ഥാലയം വക സ്പോർട്ട്സ് കിറ്റ് നൽകി. അണ്ടർ 19 ക്രിക്കറ്റ് ടീമിൽ പരിശീലനം ലഭിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾക്കാണ് കിറ്റ് നൽകിയത്. സന്ദേശം സംഘടനാ സെക്രട്ടറിയും സാമൂഹ്യ സേവനത്തിനുള്ള 2023 ലെ സർഗ്ഗപ്രതിഭാ അവാർഡ് ജേതാവും ഗ്രാമസ്വരാജ് ഫൗണ്ടേഷന്റെ പ്രതിഭാ പുരസ്കാര അവാർഡു ജേതാവുമായ എം.സലീം (സന്ദേശം സലീം) കിറ്റ് കൈമാറി. കെ.എസ്. അഖില മാന്യ അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥാലയം സെക്രട്ടറി എസ്.എച്ച്. ഹമീദ് പത്രവാർത്തകൾ എഴുതുന്നതിനുള്ള നോട്ടു പുസ്തകങ്ങൾ ബാലവേദി കൂട്ടുകാർക്കു നൽകി. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.വി. മുകുന്ദൻ മാസ്റ്റർ, ഗ്രന്ഥാലയം നിർവാഹക സമിതി അംഗം ബഷീർ, ബാലവേദി ഭാരവാഹികളായ കെ.എസ്. അഞ്ജന മാന്യ ,മറിയം സൻ വ , ഷാനു ൻ ഫാത്തിമ എന്നിവർ പ്രസംഗിച്ചു. സെകട്ടറി സോണിക എം.ആർ സ്വാഗതവും ഫാത്തിമ ബനിയ നന്ദിയും പറഞ്ഞു.
Post a Comment