(www.kl14onlinenews.com)
(02-Sep-2023)
വിദ്യാനഗർ: ഒരു നാടിന് തന്നെ തണലേകിയ ഗോളി മരത്തിന് മറുതണലേകാൻ കാസർഗോഡ് ഗവണ്മെന്റ് കോളേജ് എൻ എസ് എസ് യൂണിറ്റുകൾ മുന്നിട്ടിറങ്ങി.
കാസർഗോഡ് സീതാംഗോളിയിൽ തലയെടുപ്പോടെ ഈ മരം നിൽക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. ആരാരും ശ്രദ്ധിക്കാതെ പോയ ഈ മരത്തിന് പുതുജീവനേകാൻ എൻ എസ് എസ് വൊളന്റീയേർസ് സജ്ജരായി. നൂറോളം വരുന്ന ചെങ്കല്ലുകൾ ഉപയോഗിച്ച് ഗോളി മരത്തിന് പുതിയൊരു തറ നിർമ്മിച്ചു.
ദിനംപ്രതി മനുഷ്യരുടെ ആവശ്യങ്ങൾക്കായി മരം മുറിച്ചു മാറ്റുന്നവരൊന്നും അതിൻ്റെ പ്രാധാന്യം മനസിലാക്കുന്നില്ല എന്ന കാര്യവും സ്ഥലം നിവാസികളെ പറഞ്ഞു മനസിലാക്കി. വെള്ളിയാഴ്ച സംഘടിപ്പിച്ച പരിപാടിയിൽ അഡ്വ. തോമസ് ഡിസൂസ (പബ്ലിക് പ്രോസിക്യൂട്ടർ) മുഖ്യാതിഥിയായി പങ്കെടുത്തു. രാജു കിദൂർ അവറുകൾ പരിപാടിക്ക് നേതൃത്വം നൽകി. സന്തോഷ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് അംഗങ്ങളുടെ സമ്പൂർണ പിന്തുണ പരിപാടിയുടെ പൂർണ വിജയത്തിന് കാരണമായി.
ഗവ:കോളേജ് എൻ എസ് എസ് യൂണിറ്റുകളുടെ പ്രോഗ്രാം ഓഫീസർമാരായ ഡോ. ആശലത സി.കെ, ശ്രീ. ആസിഫ് ഇക്ബാൽ കാക്കശ്ശേരി, എൻ എസ് എസ് വൊളൻ്റിയർ സെക്രട്ടറിമാരായ രേവതി.പി, സ്മിത, സൃഷ്ടി.ബി, മാഹിറ ബീഗം,സാത്വിക് ചന്ദ്രൻ പി അഭിജിത്ത് എ, രാഹുൽ രാജ് എം ആർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
إرسال تعليق