(www.kl14onlinenews.com)
(27-Sep-2023)
ഹാങ്ചൌ: 19ാമത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ സ്വർണ്ണ നേട്ടം അഞ്ചായി. ഷൂട്ടിംഗിൽ ഇന്ത്യയ്ക്ക് ഇന്ന് രണ്ട് സ്വർണ്ണവും ഒരു വെള്ളിയും ലഭിച്ചു. വനിതകളുടെ 50 മീറ്റർ റൈഫിൾസ് ത്രീ പൊസിഷനിൽ ലോക റെക്കോഡുമായി സിഫ്റ്റ് കൌർ സാമ്രയാണ് ഇന്ത്യയ്ക്ക് ഇന്നത്തെ രണ്ടാമത്തെ സ്വർണ്ണമെഡൽ സമ്മാനിച്ചത്. നേരത്തെ 50 മീറ്റർ ഗ്രൂപ്പ് വിഭാഗത്തിൽ വെള്ളി നേടിയ ടീമിലും ഈ 22കാരി ഇടംപിടിച്ചിരുന്നു.
വനിതകളുടെ 25 മീറ്റർ പിസ്റ്റൾ ടീമിനത്തിലാണ് മൂന്നംഗ ഇന്ത്യൻ സംഘം ഇന്ന് ആദ്യത്തെ സ്വർണ്ണം നേടിയത്. മനു ഭാകർ, റിഥം സാങ്വാൻ, ഇഷ സിങ് എന്നിവരാണ് എന്നിവരാണ് ടീമിലുള്ളത്. വനിതകളുടെ 50 മീറ്റർ ഗ്രൂപ്പ് വിഭാഗത്തിലാണ് ഇന്ന് വെള്ളി നേടാനായത്. അഷി ചൌക്സേ, മാനിനി കൌശിക്, സിഫ്റ്റ് കൌർ സാമ്ര എന്നിവരാണ് ടീമിലുള്ളത്.
ഇന്ന് ഒരു സ്വർണ്ണവും ഒരു വെള്ളിയും ലഭിച്ചതോടെ, ആകെ 14 മെഡലുകളുമായി മെഡൽ പട്ടികയിൽ ആറാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. ഷൂട്ടിങ്ങിൽ രണ്ടും ക്രിക്കറ്റിലും അശ്വാഭ്യാസത്തിലും ഓരോന്ന് വീതവുമാണ് സ്വർണ്ണ മെഡലുകൾ ഇന്ത്യയ്ക്ക് ലഭിച്ചത്.
ഇന്നലെ അശ്വാഭ്യാസ ഡ്രെസ്സേജ് വിഭാഗത്തിലാണ് നാലംഗ ഇന്ത്യൻ സംഘം സ്വർണ്ണം നേടിയിരുന്നു. ഈ വിഭാഗത്തിൽ ഇന്ത്യയുടെ ചരിത്ര നേട്ടമാണിത്. നേരത്തെ ഈ ഇനത്തിൽ ഇന്ത്യ മത്സരിക്കാറുണ്ടായിരുന്നില്ല. കഴിഞ്ഞ 41 വർഷത്തെ ചരിത്രത്തിൽ ഈ വിഭാഗത്തിൽ ഇന്ത്യ നേടുന്ന ആദ്യ സ്വർണ്ണമാണിത്.
അനുഷ് അഗർവല്ല, ഹൃദയ് വിപുൽ ഛേദ, ദിവ്യാകൃതി സിങ്ങ്, സുദീപ്തി ഹജേല എന്നിവരുടെ സംഘമാണ് ചരിത്രം കുറിച്ചത്. മത്സരത്തിൽ 209.205 പോയിന്റാണ് ഇന്ത്യ നേടിയത്. 204.88 പോയന്‍റ് നേടിയ ചൈന വെള്ളിയും 204.852 പോയന്‍റ് നേടിയ ഹോങ്‌കോങ് വെങ്കലവും നേടി.
Post a Comment