ലോക സാക്ഷരതാദിനം ആചരിച്ചു സന്ദേശം ഗ്രന്ഥാലയം

(www.kl14onlinenews.com)
(10-Sep-2023)

ലോക സാക്ഷരതാദിനം ആചരിച്ചു സന്ദേശം ഗ്രന്ഥാലയം

കാസർകോട്: ചൗക്കി സന്ദേശം ഗ്രന്ഥാലയത്തിന്റെ നേതൃത്ത്വത്തിൽ സപ്തംബർ 8 ന് ലോക സാക്ഷരതാ ദിനത്തിന്റെ ഭാഗമായി ബോധവത്കരണ ക്ലാസ്സ് നടത്തി. ചടങ്ങിന്റെ ഉദ്ഘാടനം കാസർകോട് സാഹിത്യ വേദി വൈസ് പ്രസിഡണ്ട് അഷ്റഫലി ചേരങ്കൈ നിർവ്വഹിച്ചു സന്ദേശം വനിതാവേദി പ്രസിഡണ്ട് ഡോ: രൂപ വിറാവു അധ്യക്ഷത വഹിച്ചു. വിവിധ രംഗങ്ങളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കരസ്ഥമാക്കായ വ്യക്‌തിത്ത്വങ്ങളെ ചടങ്ങിൽ വെച്ച് ആദരിച്ചു. അംഗനവാടി കുട്ടികൾക്കുനൽകുന്ന അമൃതം പൊടിയുടെ ഉപജ് ഞാ താ വും ഈ നേട്ടത്തിൽ ദേശീയ പുരസ്കാരവും ലഭിച്ച ഡോ:നിലോഫറിനേയും രബീന്ദ്രനാഥ ടാഗോർ പീസ് ഓർഗനൈസേഷന്റെ ഗുരു രത്ന പുരസ്കാര ജേതാവുമായ കെ.എ.യശോദ ടീച്ചറിനേയും ഇന്ദ്രജാലം എന്ന പേരിൽ ഓർമ്മക്കുറിപ്പെഴുതിയ ഷാസിയ ബാനുവിനേയും മൊഗ്രാൽ പുത്തൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: സമീറ ഫൈസൽ ആദരിച്ചു. ഹെൽത്ത് ലൈൻ ഡയറക്ടർ മോഹനൻ മാങ്ങാട് ബോധവൽകരണ ക്ലാസ്സ് നടത്തി. മുഹമ്മദ് കുഞ്ഞി മാസ്റ്റർ, സലീം സന്ദേശം കെ.എം. നാസർ ചൗക്കി, സുലൈമാൻ തോരവളപ്പ് എന്നിവർ പ്രസംഗിച്ചു. സന്ദേശം ഗ്രന്ഥാലയം സെക്രട്ടറി എസ്.എച്ച്. ഹമീദ് സ്വാഗതവും ട്രഷറർ എം.എ.കരീം നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post