(www.kl14onlinenews.com)
(16-Sep-2023)
കോളംമ്പോ :
ഏഷ്യകപ്പില്‍ കലാശ പോരിന് ഇറങ്ങുന്ന ഇന്ത്യക്ക് ബംഗ്ലാദേശിനെതിരെയുള്ള തോല്‍വി ആത്മവിശ്വാസം തകര്‍ക്കുന്നതാണോ? ബംഗ്ലാദേശിനെതിരെ ഇന്ത്യ ആറ് റണ്‍സിന്റെ അപ്രതീക്ഷിത തോല്‍വി വഴങ്ങിയതിന് പിന്നാലെ, പ്രധാന താരങ്ങള്‍ക്ക് വിശ്രമം നല്‍കാനുള്ള ഇന്ത്യന്‍ ടീമിന്റെ തീരുമാനമാണ് തോല്‍വിക്ക് കാരണമെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.
ആര്‍ പ്രേമദാസ സ്റ്റേഡിയത്തിലെ സാഹചര്യങ്ങള്‍ ഇന്ത്യ ഏറെ പൊരുത്തപ്പെട്ടുവെന്ന് തോന്നിച്ച പശ്ചാത്തലത്തിലായിരുന്നു ടീമിന്റെ അപ്രതീക്ഷിത പരാജയം. സ്പിന്‍ ആധിപത്യം സ്ഥാപിച്ച പിച്ചില്‍ ബംഗ്ലാദേശ് ടീമിനെതിരെ തന്റെ ബാറ്റിംഗ് നിര എങ്ങനെ നേരിട്ടുവെന്നും
ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ കണ്ടു.
ബംഗ്ലാദേശ് ഉയര്‍ത്തിയ 266 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ ആറ് റണ്‍സിന് തോറ്റു. സെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്ലിന്റെ മികവാണ് എടുത്ത് പറയാനായത്. അക്സര്‍ പട്ടേല്‍ ബാറ്റിങ്ങില്‍ മികവ് കാണിച്ചു. എന്നാല്‍ സ്പിന്‍ പോലെ തന്നെ മീഡിയം പേസും അവരെ വിഷമിപ്പിച്ചു.
ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി ഇല്ലായിരുന്നെങ്കിലും ലോകകപ്പിന് മുമ്പ് മനോവീര്യം ഉയര്‍ത്താന്‍ ബംഗ്ലാദേശിന് ഈ വിജയത്തിലൂടെ കഴിഞ്ഞു. ബംഗ്ലാദേശ് എങ്ങനെയാണ് 265 റണ്‍സ് പടുത്തുയര്‍ത്തിയത്. ശാര്‍ദുല്‍ താക്കൂറും ഷമിയും ചേര്‍ന്ന് ബംഗ്ലാദേശിനെ 14 ഓവറില്‍ 59/4 എന്ന നിലയില്‍ ഒതുക്കി, എന്നാല്‍ ബംഗ്ലദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസന്‍ (80), തൗഹിദ് ഹൃദയ് (54) എന്നിവരിലൂടെ ടീം കരകയറി, നസും അഹമ്മദ് 44 റണ്‍സുമായി ഫിനിഷിംഗ് ടച്ചുകള്‍ നല്‍കി.
ഫൈനലുറപ്പിച്ചതിനാല്‍ ശ്രീലങ്കക്കെതിരെ കളിച്ച ടീമില്‍ അഞ്ച് മാറ്റങ്ങളുമായാണ് സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ഇന്ത്യ ഇന്നലെ ബംഗ്ലാദേശിനെതിരെ ഇറങ്ങിയത്. വിരാട് കോലി, ഹാര്‍ദ്ദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, ഷാര്‍ദ്ദുല്‍ താക്കൂര്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് ഷമി എന്നിവരാണ് ഇന്ത്യയുടെ അന്തിമ ഇലവനിലെത്തിയത്. ബംഗ്ലാദേശിനെതിരെ തോല്‍വി വഴങ്ങിയതോടെ ഫൈനലില്‍ ഇറങ്ങുമ്പോള്‍ കൂടുതല്‍ ശ്രദ്ധയോടെയാകും ഇന്ത്യ ഇറങ്ങുക.
രവീന്ദ്ര ജഡേജക്കു പുറമെ വാഷിംഗ്ടണ്‍ സുന്ദര്‍ ടീമിലെത്തും. ലങ്കന്‍ ബാറ്റിംഗ് നിരയിലെ ഇടം കൈയന്‍മാരുടെ സാന്നിധ്യമാണ് ഓഫ് സ്പിന്നറായ വാഷിംഗ്ടണ്‍ സുന്ദറിനും അവസരം നല്‍കാന്‍ ടീം മാനേജ്‌മെന്റിനെ പ്രേരിപ്പിക്കുന്നത്. ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍ ഫൈനല്‍ മത്സരം കളിക്കില്ല. ബംഗ്ലദേശിനെതിരായ സൂപ്പര്‍ ഫോര്‍ മത്സരത്തിനിടെയാണ് അക്ഷര്‍ പട്ടേലിനു പരുക്കേറ്റത്. കുല്‍ദീപ് യാദവ് ടീമില്‍ തിരിച്ചെത്തുമ്പോള്‍ പേസര്‍ ജസ്പ്രീത് ബുമ്രയും ടീമില്‍ തിരിച്ചെത്തും. ബംഗ്ലാദേശിനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത മുഹമ്മദ് ഷമി തുടരുമോയെന്നതില്‍ വ്യക്തതയില്ല.
മത്സരം മഴ മുടക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. നാളെ കൊളംബോയില്‍ വൈകിട്ട് മുതല്‍ രാത്രി വരെ മഴ പെയ്യാനുള്ള സാധ്യത 90 ശതമാനമാണ് പ്രവചിച്ചിരിക്കുന്നത്. കനത്ത കാറ്റും മഴയും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണം. നാളെ നടക്കുന്ന ഫൈനലിന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ റിസര്‍വ് ദിനം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ മഴമൂലം നാളെ മത്സരം മുടങ്ങിയാലും തിങ്കളാഴ്ച മത്സരം നിര്‍ത്തിയ ഇടത്തു നിന്ന് പുനരാരാംഭിക്കും
Post a Comment