ലോകകപ്പ് ക്രിക്കറ്റിന്റെ ഔദ്യോ​ഗിക ​ഗാനം പുറത്തിറങ്ങി

(www.kl14onlinenews.com)
(20-Sep-2023)

ലോകകപ്പ് ക്രിക്കറ്റിന്റെ ഔദ്യോ​ഗിക ​ഗാനം പുറത്തിറങ്ങി

സിസി ഏകദിന ലോകകപ്പിന്റെ ഔദ്യോഗിക ഗാനം പുറത്തിറങ്ങി. ‘ദിൽ ജഷ്‌ന് ഭോലേ’ എന്ന ഗാനത്തിൽ ബോളിവുഡ് താരം രൺവീർ സിങും യുട്യൂബർ ധനശ്രീ വർമ്മയുമാണ് അഭിനയിച്ചിരിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹലിന്റെ ഭാര്യയാണ് ധനശ്രീ വർമ്മ.

പ്രീതം ചക്രവർത്തി സംഗീതമൊരുക്കിയ ഗാനത്തിന് ശ്ലോക് ലാലും സാവേരി വർമ്മയുമാണ് വരികളെഴുതിയിരിക്കുന്നത്. പ്രീതത്തിനൊപ്പം നകാശ് അസീസ്, ശ്രീരാമ ചന്ദ്ര, അമിത് മിശ്ര, ജോണിറ്റ ഗാന്ധി, അകാസ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിലെ റാപ് ഭാഗം എഴുതി ആലപിച്ചത് ചരൺ ആണ്.

ക്രിക്കറ്റ് എന്നത് ഇന്ത്യയുടെ എക്കാലത്തേയും വലിയ അഭിനിവേശമാണ്. ഏറ്റവും വലിയ ക്രിക്കറ്റ് ലോകകപ്പിന് വേണ്ടി ‘ദിൽ ജഷ്‌ന് ഭോലേ’ ചിട്ടപ്പെടുത്താൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു. വെറും 1.4 ബില്ല്യൺ വരുന്ന ഇന്ത്യയിലെ ആരാധകർക്ക് വേണ്ടി മാത്രമല്ല മറിച്ച് ഏറ്റവും വലിയ ആഘോഷത്തിന്റെ ഭാഗമാകുന്നതിന് വേണ്ടി ഇന്ത്യയിലേക്ക് എത്തുന്ന മുഴുവൻ ലോകത്തിനും വേണ്ടിയാണ് ഈ ഗാനം. ലോകകപ്പിനുള്ള ഇന്ത്യയുടെ ഔദ്യോഗിക ജേഴ്‌സി സ്‌പോൺസർമാരായ അഡിഡാസ് ഇന്ന് പുറത്തിറക്കിയേക്കും. ഒക്ടോബർ അഞ്ചിനാണ് ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പ് ആരംഭിക്കുന്നത്. എട്ടിന് ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

Post a Comment

Previous Post Next Post