മക്കൾക്ക് വിഷം നൽകിയ ശേഷം ദമ്പതികൾ തൂങ്ങി മരിച്ച നിലയിൽ; സാമ്പത്തിക ബാധ്യതയെന്ന് പൊലീസ്

(www.kl14onlinenews.com)
(12-Sep-2023)

മക്കൾക്ക് വിഷം നൽകിയ ശേഷം ദമ്പതികൾ തൂങ്ങി മരിച്ച നിലയിൽ; സാമ്പത്തിക ബാധ്യതയെന്ന് പൊലീസ്
കൊച്ചിയിൽ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം ജില്ലയിലെ കടമക്കുടിസ്വദേശി നിജോ (39), ഭാര്യ ശിൽപ്പ (39), മക്കളായ എയ്‌ബൽ (7), ആരോൺ (5) എന്നിവരെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മക്കളെ കൊലപ്പെടുത്തി മാതാപിതാക്കൾ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. കുടുംബത്തിന് വലിയ രീതിയിലുള്ള സാമ്പത്തിക ബാധ്യതഗയുണ്ടായിരുന്നതായുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്.

ഇറ്റലിയിലായിരുന്ന ശിൽപ്പ ഈയടുത്താണ് മടങ്ങിയെത്തിയത്. ഇറ്റലിയിൽ പ്രതീക്ഷിച്ച ജോലി ലഭിക്കാത്തതാണ് ശിൽപ്പ തിരിച്ചു വരാനുള്ള കാരണമെന്നാണ് പറയപ്പെടുന്നത്. ഇതിനിടയിൽ വൻ സാമ്പത്തിക ബാധ്യത കുടുംബത്തിനുണ്ടായിരുന്നു. ഈ ബാധ്യത തീർക്കുന്നതിനു കൂടി വേണ്ടിയിട്ടായിരുന്നു ശിൽപ്പ ഇറ്റലിയിലേക്ക് പോയതെന്നാണ് വിവരം. എന്നാൽ പ്രതീക്ഷിച്ച ജോലി ലഭിക്കാതെ വന്നതോടെ ശിൽപ്പയും ഭർത്താവും മാനസികമായി തകർന്നിരുന്നു എന്നും ബന്ധുക്കൾ പറയുന്നു.

നിജോയും ശിൽപ്പയും മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു. മക്കൾ രണ്ടുപേരും കട്ടിലിൽ മരിച്ച നിലയിലുമായിരുന്നു. കുട്ടികൾ വിഷം കഴിച്ചിരുന്നു എന്നും പൊലീസ് വ്യക്തമാക്കി. രണ്ട് ആൺമക്കൾക്കും വിഷം നൽകിയ ശേഷം നിജോയും ശിൽപ്പയും തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം രാത്രിയിലായിരിക്കാം ആത്മഹത്യ നടന്നതെന്നാണ് പൊലീസ് നിഗമനം.

വീടിൻ്റെ മുകൾ നിലയിലായിരുന്നു ഇവർ താമസിക്കുന്നത്. താഴത്തെ നിലയിൽ നിജോയുടെ അമ്മയും സഹോദരനും കുടുംബവുമാണ് താമസിക്കുന്നുണ്ട്. രാവിലെ സാധാരണ കുട്ടികൾ എഴന്നേറ്റാൽ താഴേക്കു വരുന്ന പതിവുണ്ട്. എന്നാൽ രാവിലെ കുട്ടികളെ കാണാനില്ലായിരുന്നു. തുടർന്ന് നിജോയുടെ മാതാവ് ആനി മുകളിൽ കയറി നോക്കിയപ്പോഴാണ് നാലുപേരും മരണപ്പെട്ട വിവരം അറിയുന്നത്. നിജോയുടെ അമ്മയുടെ നിലവിളി കേട്ടാണ് അയൽക്കാർ ഇക്കാര്യം അറിഞ്ഞത്. നാട്ടുകാർ അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

മൃതദേഹങ്ങൾ പറവൂർ താലൂക്ക് ആശുപത്രിയിലേയ്‌ക്ക് മാറ്റിയിരിക്കുകയാണ്. സാമ്പത്തിക ബാദ്ധ്യതയാണ് മരണകാരണമെന്ന് ബന്ധുക്കൾ വ്യക്തമാക്കി. നിജോ നിർമാണ തൊഴിലാളിയും ആർട്ടിസ്റ്റുമാണ്. ശിൽപ്പ ജോലിയ്‌ക്കായി ഇറ്റലിയിൽ പോയിരുന്നു. വൻ സാമ്പത്തിക ബാദ്ധ്യത കാരണമാണ് ശിൽപ്പ ഇറ്റലിയിലേക്ക് പോയത്. എന്നാൽ പ്രതീക്ഷിച്ചിരുന്ന ജോലി ഇറ്റലിയിൽ ലഭിച്ചില്ല. തുടർന്ന് ശിൽപ്പയ്ക്ക് തിരിച്ചു മടങ്ങേണ്ടി വന്നു. ശിൽപ്പയുടെ ഇറ്റലിയാത്രയും വൻ സാമ്പത്തിക ബാധ്യത വരുത്തി വച്ചിരുന്നു എന്നാണ് വിവരം. ഇതായിരിക്കാം കുടുംബം ആത്മഹത്യ ചെയ്യാനുള്ള തീരുനം കെെക്കാെണ്ടതെന്നാണ് പൊലീസ് ചൂണ്ടിക്കാട്ടുന്നത്. വരാപ്പുഴ ഇസബെല്ല സ്കൂളിലാണ് കുട്ടികൾ പഠിച്ചുകൊണ്ടിരുന്നത്.

Post a Comment

Previous Post Next Post