(www.kl14onlinenews.com)
(14-Sep-2023)
കൊളംബോ:ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ന് നടക്കേണ്ട പാക്കിസ്ഥാൻ– ശ്രീലങ്ക മത്സരത്തിനും മഴ ഭീഷണിയാകും. ഇന്ത്യയോടു തോറ്റ ഇരു ടീമുകൾക്കും ഫൈനൽ ഉറപ്പിക്കുന്നതിനു വിജയം അനിവാര്യമാണ്. വ്യാഴാഴ്ച കൊളംബോയിൽ ഇടിമിന്നലോടു കൂടി ഇടയ്ക്കിടെ മഴ പെയ്യുമെന്നാണു കാലാവസ്ഥാ പ്രവചനം. പകൽ മഴ പെയ്യാനുള്ള സാധ്യത 93 ശതമാനമാണ്. വൈകിട്ട് ഇത് 48 ശതമാനമായി കുറയുമെന്നതാണ് ആശ്വസിക്കാവുന്ന കാര്യം.
പാക്കിസ്ഥാൻ– ശ്രീലങ്ക മത്സരത്തിനു റിസർവ് ദിവസമില്ല. മഴ കാരണം കളി നടത്താൻ സാധിക്കാതിരുന്നാൽ പോയിന്റ് പങ്കുവയ്ക്കുക മാത്രമാണ് ഏക വഴി. അങ്ങനെയെങ്കിൽ നെറ്റ് റൺറേറ്റിന്റെ ബലത്തിൽ ശ്രീലങ്ക ഫൈനലിലേക്കു കടക്കും. പാക്കിസ്ഥാനും ശ്രീലങ്കയ്ക്കും നിലവിൽ രണ്ടു പോയിന്റ് വീതമാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള ലങ്കയുടെ നെറ്റ് റൺറേറ്റ് 0.199 ആണ്. മൂന്നാമതുള്ള പാക്കിസ്ഥാന്റേത് –1.892.
Post a Comment