ലോകം കീഴടക്കിയ സംഭവം പോലെയാണ് യുഡിഎഫ് പ്രചാരണം നടത്തുന്നത്; പി എ മുഹമ്മദ് റിയാസ്

(www.kl14onlinenews.com)
(09-Sep-2023)

ലോകം കീഴടക്കിയ സംഭവം പോലെയാണ് യുഡിഎഫ് പ്രചാരണം നടത്തുന്നത്; പി എ മുഹമ്മദ് റിയാസ്
തിരുവനന്തപുരം: പുതുപ്പള്ളി തെരെഞ്ഞുപ്പ് ഫലത്തിന് പിന്നാലെയുള്ള യുഡിഫ് പ്രചാരണങ്ങളില്‍ പ്രതികരണവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളത്തില്‍ എല്ലാ തെരഞ്ഞെടുപ്പും കഴിഞ്ഞു എന്ന രീതിയിലാണ് യുഡിഎഫിന്റെ പ്രചാരണം. തെരഞ്ഞടുപ്പ് തോല്‍വി വിശദമായി വിലയിരുത്തും. ജനവിധി മാനിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ഇത് യുഡിഎഫിന് വലിയ നിലയില്‍ അഹങ്കാരവും വലിയ നിലയില്‍ മറ്റ് ചര്‍ച്ചകളും അധികാരം പങ്കിടുന്ന ചര്‍ച്ചകളും വളരും. എല്‍എഫിനെ സംബന്ധിച്ച് ജനവിധി അംഗീകരിക്കുന്നു. പാര്‍ട്ടി സെക്രട്ടറി കാര്യങ്ങള്‍ വ്യക്തമാക്കിയെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ ഇനി നടക്കാന്‍ ഒരു തെരെഞ്ഞടുപ്പും ഇല്ല, ഇതോടുകൂടി തെരെഞ്ഞടുപ്പുകള്‍ എല്ലാം കഴിഞ്ഞു എന്ന് തോന്നുന്ന രീതിയില്‍ ലോകം കീഴടക്കിയ സംഭവം പോലെയാണ് യുഡിഎഫ് പ്രചാരണം നടത്തുന്നത്. അതിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയം എല്‍ഡിഎഫ് ആകെ ദുബലപ്പെട്ടു, സര്‍ക്കാര്‍ ആകെ പ്രയാസത്തിലാണ് എന്നൊക്കെ വരുത്തി തീര്‍ക്കാനാണ് പ്രചാരണം. ഇപ്പോള്‍ നടക്കുന്നത് ബോധപൂര്‍വമായ പ്രചാരണമാണ്. എല്ലാം കീഴടക്കികഴിഞ്ഞുവെന്ന പ്രചാരണമാണ് നടക്കുന്നത് എന്നും മന്ത്രി റിയാസ് പറഞ്ഞു.

Post a Comment

Previous Post Next Post