അധികൃതർ ഉണർന്നു; റോഡിലെ അപകടക്കുഴികള്‍ അടക്കാന്‍ അടിയന്തര നടപടി

(www.kl14onlinenews.com)
(21-Sep-2023)

അധികൃതർ ഉണർന്നു; റോഡിലെ അപകടക്കുഴികള്‍ അടക്കാന്‍ അടിയന്തര നടപടി
കാ​സ​ർ​കോ​ട്: ജി​ല്ല​യി​ലെ വി​വി​ധ റോ​ഡു​ക​ളി​ലെ അ​പ​ക​ട​ക്കു​ഴി​ക​ള്‍ അ​ട​ക്കാ​ന്‍ ജി​ല്ല ക​ല​ക്ട​ര്‍ കെ. ​ഇ​മ്പ​ശേ​ഖ​ര്‍ ന​ല്‍കി​യ നി​ർ​ദേ​ശം പ​രി​ഗ​ണി​ച്ച് മൂ​ന്നു മ​ണി​ക്കൂ​റി​ന​കം കു​ഴി​ക​ള്‍ നി​ക​ത്തി. ചെ​ര്‍ക്ക​ള ടൗ​ണി​ല്‍ യാ​ത്ര​ക്കാ​ര്‍ക്ക് ഭീ​ഷ​ണി​യാ​യ കു​ഴി കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ര്‍ഡ് എ​ൻ​ജി​നീ​യ​ര്‍മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് അ​ട​ച്ചു.

ചെ​ര്‍ക്ക​ള ക​ല്ല​ടു​ക്ക റോ​ഡി​ലെ കു​ഴി​ക​ളും അ​ട​ച്ചു ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കി. മേ​ല്‍പ്പ​റ​മ്പ് ജ​ങ്ഷ​ന് സ​മീ​പം റീ​ടാ​റി​ങ് ഇ​ള​കി രൂ​പ​പ്പെ​ട്ട കു​ഴി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നി​ര​ത്ത് വി​ഭാ​ഗം അ​സി. എ​ക്‌​സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ര്‍മാ​രു​ടെ മേ​ല്‍നോ​ട്ട​ത്തി​ല്‍ അ​ട​ച്ചു.
ചെ​ര്‍ക്ക​ള - ക​ല്ല​ടു​ക്ക റോ​ഡി​ന്റെ നി​ര്‍മാ​ണ പ്ര​വൃ​ത്തി ന​ട​ത്തി​യ ക​രാ​റു​കാ​ര​ന് കു​ഴി​ക​ള്‍ അ​ട​ക്കാ​ന്‍ നോ​ട്ടീ​സ് ന​ല്‍കി​യി​ട്ടു​ണ്ടെ​ന്ന് കെ.​ആ​ര്‍.​എ​ഫ്.​ബി എ​ക്‌​സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ര്‍ അ​റി​യി​ച്ചു. ക​ള​നാ​ട് ജു​മാ മ​സ്ജി​ദി​ന് സ​മീ​പം റോ​ഡി​ലെ കു​ഴി അ​ട​ച്ചു. ഈ ​റോ​ഡി​ല്‍ മ​ണ്ണ് ഉ​യ​ർന്നു നി​ല്‍ക്കു​ന്ന ഭാ​ഗ​ത്തെ അ​പ​ക​ടം ഒ​ഴി​വാ​ക്കി ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കി. കാ​സ​ര്‍കോ​ട് പ്ര​സ് ക്ല​ബ് ജ​ങ്ഷ​ന് സ​മീ​പം അ​പ​ക​ടം ന​ട​ന്ന് വി​ദ്യാ​ര്‍ഥി​നി മ​രി​ച്ച സ്ഥ​ല​ത്തെ കു​ഴി​യും അ​ട​ച്ചു. മ​റ്റ് കു​ഴി​ക​ള്‍ നി​ക​ത്തു​ന്ന പ്ര​വൃ​ത്തി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

കാ​ഞ്ഞ​ങ്ങാ​ട് - കാ​സ​ര്‍കോ​ട് സം​സ്ഥാ​ന പാ​ത​യി​ലെ കു​ഴി​ക​ള്‍ മ​ഴ​യു​ടെ ശ​ക്തി കു​റ​യു​ന്ന​തോ​ടെ പൂ​ര്‍ണ​മാ​യും അ​ട​ക്കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് (നി​ര​ത്ത് വി​ഭാ​ഗം) അ​സി. എ​ക്‌​സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ര്‍ അ​റി​യി​ച്ചു. പ​ള്ളി​ക്ക​ര മേ​ല്‍പാ​ല​ത്തി​നും ച​ന്ദ്ര​ഗി​രി​പാ​ല​ത്തി​നും മു​ക​ളി​ല്‍ രൂ​പ​പ്പെ​ട്ട കു​ഴി​ക​ള്‍ നി​ക​ത്തു​ന്ന പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ചെ​ര്‍ക്ക​ള - ജാ​ല്‍സൂ​ര്‍ പാ​ത​യി​ല്‍ ചെ​ര്‍ക്ക​ള മു​ത​ല്‍ കെ.​കെ. പു​റം വ​രെ​യു​ള്ള ഭാ​ഗ​ത്തു​ള്ള കു​ഴി​ക​ള്‍ നി​ക​ത്തു​ന്ന പ്ര​വൃ​ത്തി അ​ടു​ത്ത ദി​വ​സം പൂ​ര്‍ത്തീ​ക​രി​ക്കും.

റോ​ഡി​ലെ അ​പ​ക​ട​ക്കു​ഴി​ക​ള്‍ സം​ബ​ന്ധി​ച്ച വാ​ര്‍ത്ത​ക​ൾ ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ട​തി​നെ തു​ട​ര്‍ന്നാ​ണ് ജി​ല്ല ക​ല​ക്ട​ര്‍ കെ. ​ഇ​മ്പ​ശേ​ഖ​ര്‍ നി​ര​ത്ത് വി​ഭാ​ഗം എ​ക്‌​സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ര്‍മാ​രു​ടെ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു ചേ​ര്‍ത്ത​ത്. അ​പ​ക​ട​മ​ര​ണം ഒ​ഴി​വാ​ക്കു​ന്ന​തി​ന് ക​ര്‍ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ്ര​ധാ​ന റോ​ഡു​ക​ളി​ലെ കു​ഴി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യും അ​ട​ച്ച് ഫോ​ട്ടോ സ​ഹി​തം ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നി​ന​കം റി​പ്പോ​ര്‍ട്ട് ന​ല്‍ക​ണ​മെ​ന്നും ക​ല​ക്ട​ര്‍ നി​ർ​ദേ​ശം ന​ല്‍കി​യി​രു​ന്നു.

തു​ട​ര്‍ന്നാ​ണ് യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​വൃ​ത്തി​ക​ള്‍ പൂ​ര്‍ത്തീ​ക​രി​ച്ച​ത്. യോ​ഗ​ത്തി​ല്‍ കേ​ര​ള റോ​ഡ്‌​സ് ഫ​ണ്ട് ബോ​ര്‍ഡ് എ​ക്‌​സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ര്‍ പ്ര​ദീ​പ് കു​മാ​ര്‍, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് എ​ക്‌​സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ര്‍ വി. ​മി​ത്ര, ഡെ​പ്യൂ​ട്ടി എ​ക്‌​സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ര്‍ സു​ജി​ത്ത്, പൊ​തു​മ​രാ​മ​ത്ത് റോ​ഡ്‌​സ് വി​ഭാ​ഗം അ​സി. എ​ക്‌​സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ര്‍മാ​രാ​യ കെ. ​രാ​ജീ​വ​ന്‍, പ്ര​കാ​ശ​ന്‍ പ​ള്ളി​ക്കു​ടി​യ​ന്‍, കെ.​എ​സ്.​ടി.​പി അ​സി.​എ​ൻ​ജി​നീ​യ​ര്‍ സി. ​ധ​ന്യ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Post a Comment

Previous Post Next Post