(www.kl14onlinenews.com)
(06-Sep-2023)
ചരിത്രവിജയത്തിനരികെ അഫ്ഗാന്റെ കണക്കുകൂട്ടൽ തെറ്റിച്ചതാര്..?
ലാഹോര്‍: ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്ഥാന് പുറത്തേക്കുള്ള വഴി കാണിച്ചത് യോഗ്യതാ സാഹചര്യങ്ങളെ കുറിച്ചുള്ള അറിവില്ലായ്മയായിരുന്നു. ശ്രീലങ്ക ഉയര്‍ത്തിയ 292 വിജയലക്ഷ്യം 37.1 ഓവറില്‍ മറികടന്നാൽ സൂപ്പര്‍ ഫോറിലെത്താമെന്നാണ് അഫ്ഗാന്‍ താരങ്ങളും സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളെല്ലാം കരുതിയത്. എന്നാല്‍ സൂപ്പര്‍ ഫോറിലെത്താന്‍ മറ്റു സാധ്യതകള്‍ അഫ്ഗാനിസ്ഥാന് മുന്നിലുണ്ടായിരുന്നു. 37.1 ഓവറില്‍ വിജയലക്ഷ്യം മറികടന്നില്ലെങ്കിലും 37.4 ഓവറില്‍ 295 റണ്‍സ് നേടി വിജയിച്ചിരുന്നുവെങ്കില്‍ ശ്രീലങ്കയുടെ നെറ്റ് റണ്‍ റേറ്റ് മറികടക്കാന്‍ അഫ്ഗാന് കഴിയുമായിരുന്നു.
മാത്രമല്ല, മത്സരം 38.1 ഓവരെ നീട്ടികൊണ്ട് 297 റണ്‍സ് നേടി വിജയിച്ചാലും അഫ്ഗാന് സൂപ്പര്‍ ഫോറിലേക്ക് പ്രവേശിക്കാമായിരുന്നു. ഇക്കാര്യം കമന്റേറ്റര്‍മാരും സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ ടീമിനൊപ്പമുള്ള ആരും അതിനെ കുറിച്ച് ചിന്തിച്ചിരുന്നില്ല. ഇപ്പോള്‍ അതിനെ കുറിച്് സംസാരിക്കുകയാണ് അഫ്ഗാന്‍ കോച്ചും മുന്‍ ഇംഗ്ലണ്ട് താരവുമായ ജോനതാന്‍ ട്രോട്ട്. ഇക്കാര്യം ആരും സൂചിപ്പിച്ചില്ലെന്നാണ് ട്രോട്ട് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''37.1 ഓവറില്‍ ലക്ഷ്യം മറികടന്നാല്‍ ജയിക്കാമെന്ന ധാരണയായിരുന്നു ഉണ്ടായിരുന്നത്. അങ്ങനെയാണ് ആശയവിനിമയം നടത്തിയതും. 38.1 ഓവറില്‍ 295 അല്ലെങ്കില്‍ 297 നേടിയാല്‍ സൂപ്പര്‍ ഫോറിലെത്താമെന്ന് ആരും ടീമിനെ അറിയിച്ചില്ല.'' ട്രോട്ട് വ്യക്തമാക്കി.
കോച്ചിംഗ് സ്റ്റാഫുകള്‍ ഉള്‍പ്പെടെയുള്ളവരുടെ പിഴവാണ് ടീമിനെ തോല്‍വിയിലേക്ക് നയിച്ചതെന്നുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 37-ാം ഓവറില്‍ തുടര്‍ച്ചയായി മൂന്ന് ബൗണ്ടറി നേടി റാഷിദ് ഖാന്‍ അഫഗാനെ 289ലെത്തിച്ചിരുന്നു. 38ആം ഓവറിലെ ആദ്യ പന്തില്‍ ബൗണ്ടറി നേടാനുള്ള ശ്രമത്തിനിടെ മുജീബ് റഹ്മാന്‍ പുറത്താവുകയും ചെയ്തു. ഇതോടെ റാഷിദ് ഖാന്‍ നിരാശയോടെ ഗ്രൗണ്ടിലിരുന്നു. ഇനിയും സാദ്ധ്യതയുണ്ടെന്ന അറിവ് താരത്തിനുണ്ടായിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ നിരാശയില്‍ നിന്ന് മനസിലാക്കാം.
പിന്നീടുള്ള മൂന്ന് പന്തില്‍ സിംഗിള്‍ നേടുകയും 37.4 ഓവറിനുള്ളില്‍ ഒരു സിക്‌സ് പറത്തി വിജയിക്കുകയും ചെയ്തിരുന്നുവെങ്കില്‍ അഫ്ഗാന് സൂപ്പര്‍ ഫോറില്‍ പ്രവേശിക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ അവസാനക്കാരന്‍ ഫസല്‍ഹഖ് ഫാറൂഖി ആദ്യ രണ്ട് പന്ത് പ്രതിരോധിക്കുകയും മൂന്നാം പന്തില്‍ പുറത്താവുകയും ചെയ്തു.
إرسال تعليق