(www.kl14onlinenews.com)
(20-Sep-2023)
കാസറഗോഡ് റെയിൽവേ സ്റ്റേഷൻ വൃത്തിയാക്കലും ഫ്ലാഷ് മോബും സംഘടിപ്പിച്ച് കാസറഗോഡ് ഗവണ്മെന്റ് കോളേജ് എൻഎസ്എസ് യൂണിറ്റുകൾ
കാസർഗോഡ്: സ്വച്ഛതാ പക്വത പാലക്കാട് ഡിവിഷൻ 2023 ന്റെ ഭാഗമായി സതേൺ റെയിൽവേയുമായി സംയോജിച്ചുകൊണ്ട് കാസറഗോഡ് റെയിൽവേ സ്റ്റേഷൻ വൃത്തിയാക്കലും ഫ്ലാഷ് മോബും സംഘടിപ്പിച്ച് കാസറഗോഡ് ഗവണ്മെന്റ് കോളേജ് എൻ എസ് എസ് യൂണിറ്റുകൾ.
അഞ്ജന എൻ ജെ (ഹെൽത്ത് ഇൻസ്പെക്ടർ) പരിപാടിക്ക് നേതൃത്വം നൽകി. മനോജ് കുമാർ (സ്റ്റേഷൻ സൂപ്രണ്ട്)
കതിരേഷ് ബാബു (എസ്‌ഐ/ആർപിഎഫ്)
മഹേഷ് (കേരള പോലീസ് ജിആർപി) എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ഗവ:കോളേജ് എൻ എസ് എസ് യൂണിറ്റുകളുടെ പ്രോഗ്രാം ഓഫീസർമാരായ ഡോ. ആശലത സി.കെ, ശ്രീ. ആസിഫ് ഇക്ബാൽ കാക്കശ്ശേരി, എൻ എസ് എസ് വൊളൻ്റിയർ സെക്രട്ടറിമാരായ രേവതി.പി, സ്മിത, സൃഷ്ടി.ബി, മാഹിറ ബീഗം, സാത്വിക് ചന്ദ്രൻ പി, അഭിജിത്ത് എ, രാഹുൽ രാജ് എം ആർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
إرسال تعليق