(www.kl14onlinenews.com)
(19-Sep-2023)
കാസർകോട്:
കാസർകോട് നഗരസഭയ്ക്ക്
അനുവദിച്ചിട്ടുള്ള
മൂന്ന് അർബൺ വെൽനസ്
സെന്റെറിൽ ഒരെണ്ണം 16ആം വാർഡിൽ നിർമ്മിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ല.
നിലവിൽ 16ആം വാർഡിൽ ഒരു കമ്മ്യൂണിറ്റി ഹാൾ ഉണ്ട്.അതിന് പുറമെ അതേ വാർഡിൽ തന്നെ നഗരസഭയുടെ ഖജനാവ് ധൂർത്തടിച്ച് വെൽനസ് സെന്റർ സ്ഥാപിക്കുന്നത് ചിലരുടെ രാഷ്ട്രീയ അജണ്ടയും,വ്യക്തി താത്പര്യവുമാണ്.
തൊട്ടടുത്ത വാർഡുകളിൽ
വെൽനസ്സെ
ന്ററിന് അന്യോജ്യമായ ഇടം
കണ്ടെത്തി 16ആം വാർഡിലുള്ള കമ്മ്യൂണിറ്റി ഹാൾ അത്പോലെ നിലനിർത്താനുള്ള നടപടികൾ അധികൃതർ കൈകൊണ്ടില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഐ.എൻ.എൽ കാസറഗോഡ് മുൻസിപ്പൽ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
إرسال تعليق