മകന്റെ മരണ വാര്‍ത്ത മകന്റെ മരണ വാര്‍ത്ത ഫേസ്ബുക്കിലൂടെ അറിഞ്ഞു; അമ്മ കിണറ്റില്‍ ചാടി ജീവനൊടുക്കി

(www.kl14onlinenews.com)
(06-Sep-2023)

മകന്റെ മരണ വാര്‍ത്ത മകന്റെ മരണ വാര്‍ത്ത ഫേസ്ബുക്കിലൂടെ അറിഞ്ഞു; അമ്മ കിണറ്റില്‍ ചാടി ജീവനൊടുക്കി

തിരുവനന്തപുരം :
മകന്റെ അപകട മരണ വാര്‍ത്ത അറിഞ്ഞ അമ്മ ആത്മഹത്യ ചെയ്തു. നെടുമങ്ങാട് വെള്ളൂര്‍ക്കോണം അറഫയില്‍ സുലൈമാന്റെ ഭാര്യ ഷീജ ബീഗമാണ് കിണറ്റില്‍ ചാടി ജീവനൊടുക്കിയത്. ഇന്നലെ ഉച്ചയ്ക്ക് വയനാട് പൂക്കോട് ക്യാമ്പസില്‍ പിക്കപ്പ് വാനും സ്‌കൂട്ടറും കൂട്ടിയിടിച്ചാണ് ഷീജയുടെ മകന്‍ പിജി വിദ്യാര്‍ഥിയായ സജിന്‍ മുഹമ്മദ് (28) മരിച്ചത്.

എന്നാല്‍ ഷീജയെ മരണവിവരം അറിയിച്ചിരുന്നില്ല. ഇവരെ ബന്ധുവീട്ടില്‍ കൊണ്ടുവിട്ടശേഷം, ബന്ധുക്കള്‍ സജിന്റെ മൃതദേഹം കൊണ്ടുവരാനായി വയനാട്ടിലേക്കു പോയി. എന്നാല്‍ രാത്രിയോടെ ഫേസ്ബുക്കിലൂടെ മകന്റെ മരണവാര്‍ത്ത അറിഞ്ഞ ഷീജ, ബന്ധുവീട്ടിലെ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഷീജയുടെ ഭര്‍ത്താവ് റിട്ട. വനം വകുപ്പ് ഉദ്യോഗസ്ഥനാണ്. ഇവര്‍ക്ക് ഒരു മകള്‍ കൂടിയുണ്ട്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471- 2552056)ഫേസ്ബുക്കിലൂടെ അറിഞ്ഞു; അമ്മ കിണറ്റില്‍ ചാടി ജീവനൊടുക്കി

തിരുവനന്തപുരം :
മകന്റെ അപകട മരണ വാര്‍ത്ത അറിഞ്ഞ അമ്മ ആത്മഹത്യ ചെയ്തു. നെടുമങ്ങാട് വെള്ളൂര്‍ക്കോണം അറഫയില്‍ സുലൈമാന്റെ ഭാര്യ ഷീജ ബീഗമാണ് കിണറ്റില്‍ ചാടി ജീവനൊടുക്കിയത്. ഇന്നലെ ഉച്ചയ്ക്ക് വയനാട് പൂക്കോട് ക്യാമ്പസില്‍ പിക്കപ്പ് വാനും സ്‌കൂട്ടറും കൂട്ടിയിടിച്ചാണ് ഷീജയുടെ മകന്‍ പിജി വിദ്യാര്‍ഥിയായ സജിന്‍ മുഹമ്മദ് (28) മരിച്ചത്.

എന്നാല്‍ ഷീജയെ മരണവിവരം അറിയിച്ചിരുന്നില്ല. ഇവരെ ബന്ധുവീട്ടില്‍ കൊണ്ടുവിട്ടശേഷം, ബന്ധുക്കള്‍ സജിന്റെ മൃതദേഹം കൊണ്ടുവരാനായി വയനാട്ടിലേക്കു പോയി. എന്നാല്‍ രാത്രിയോടെ ഫേസ്ബുക്കിലൂടെ മകന്റെ മരണവാര്‍ത്ത അറിഞ്ഞ ഷീജ, ബന്ധുവീട്ടിലെ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഷീജയുടെ ഭര്‍ത്താവ് റിട്ട. വനം വകുപ്പ് ഉദ്യോഗസ്ഥനാണ്. ഇവര്‍ക്ക് ഒരു മകള്‍ കൂടിയുണ്ട്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471- 2552056)

Post a Comment

Previous Post Next Post