ഡോറടഞ്ഞില്ല; തൃശൂരില്‍ വന്ദേഭാരത് എക്‌സ്പ്രസ് പിടിച്ചിട്ടു 2023

(www.kl14onlinenews.com)
(23-Sep-2023)

ഡോറടഞ്ഞില്ല; തൃശൂരില്‍ വന്ദേഭാരത് എക്‌സ്പ്രസ് പിടിച്ചിട്ടു
വന്ദേ ഭാരത് എക്‌സ്പ്രസ് 20 മിനിട്ട് തൃശൂര്‍ സ്റ്റേഷനില്‍ പിടിച്ചിട്ടു. ഓട്ടോമാറ്റിക് ഡോര്‍ അടയാത്തതിനെ തുടര്‍ന്നാണ് ട്രെയിന്‍ പിടിച്ചിട്ടത്. രാവിലെ ഒമ്പതരയോടെ തൃശൂര്‍ സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു സംഭവം. തൃശൂരില്‍ നിന്നും 9.32 ന് പുറപ്പെടേണ്ട ട്രെയിന്‍ 9.55 നാണ് പുറപ്പെട്ടത്. എഞ്ചിനില്‍ നിന്നും ഡോറിലേക്കുള്ള പവര്‍ സപ്ലെ തകരാറായതാണ് ഡോര്‍ അടയാതിരുന്നതിന്റെ കാരണം.

അതേസമയം കേരളത്തിന് അനുവദിച്ച രണ്ടാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്റെ റിസര്‍വേഷന്‍ തുടങ്ങി. തിരുവനന്തപുരം -കാസര്‍ക്കോട് 26 മുതലും തിരിച്ച് 27 മുതലുമാണ് സര്‍വീസ് ആരംഭിക്കുക. തൃശൂരില്‍ നിന്നും വിവിധ സ്ഥലങ്ങളിലേയ്ക്ക് ഭക്ഷണമുള്‍പ്പടെയുള്ള യാത്രാനിരക്കുകളും പ്രഖ്യാപിച്ചു, എക്സിക്യൂട്ടീവ് നിരക്ക് ബ്രാക്കറ്റില്‍. എറണാകുളം 440 (830), ആലപ്പുഴ 505 (970), കൊല്ലം 870 (1505), തിരുവനന്തപുരം 975 (1705), ഷൊര്‍ണൂര്‍ 380 (705), തിരൂര്‍ 645 (1060), കോഴിക്കോട് 685 (1145), കണ്ണൂര്‍ 855 (1475), കാസര്‍ക്കോട് 995 (1755).ഭക്ഷണം ഒഴിവാക്കിയും ടിക്കറ്റുകള്‍ റിസര്‍വ്വ് ചെയ്യാവുന്നതാണ്. തിരൂര്‍ ഉള്‍പ്പെടെ പത്തു സ്റ്റോപ്പുകളാണ് വന്ദേ ഭാരത് എക്‌സ്പ്രസിനുളളത്.

പുതിയ വന്ദേഭാരത് എക്സ്പ്രസിന്റെ സമയക്രമം

കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരതിന്റെ സമയക്രമം പുറത്ത് വിട്ടു. കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, എറണാകുളം സൗത്ത്, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്. ചൊവ്വാഴ്ച തിരുവനന്തപുരത്ത് നിന്നും സര്‍വ്വീസ് തുടങ്ങും. ആഴ്ചയിൽ ആറ് ദിവസമാണ് സർവ്വീസ് ഏർപ്പെടുത്തിയിരിക്കുന്നത്. തിങ്കളാഴ്ച കാസർകോട്ടേക്ക് സർവ്വീസ് ഉണ്ടായിരിക്കുന്നതല്ല. അതുപോലെ തന്നെ ചൊവ്വാഴ്ച തിരുവനന്തപുരത്തേക്കും സർവ്വീസ് ഉണ്ടായിരിക്കില്ല.

കാസർകോട് - 7.00 am, കണ്ണൂർ - 8.03/8.05am, കോഴിക്കോട് - 9.03/9.05am, ഷൊർണൂർ - 10.03/10.05 am, തൃശൂർ - 10.38/10.40am, എറണാകുളം - 11.45/11.48am, ആലപ്പുഴ - 12.38/12.40am, കൊല്ലം - 1.55/1.57pm, തിരുവനന്തപുരം - 3.05 pm എന്നിങ്ങനെയാണ് രാവിലെത്തെ സമയക്രമം. തിരികെ വൈകുന്നേരം തിരുവനന്തപുരത്ത് നിന്ന് 4.05ന് പുറപ്പെടും. കൊല്ലം - 4.53/4.55pm, ആലപ്പുഴ - 5.55/5.57pm, എറണാകുളം - 6.35/6.38pm, തൃശൂർ - 7.40/7.42pm, ഷൊർണൂർ - 8.15/8.17pm, കോഴിക്കോട് - 9.16/9.18pm, കണ്ണൂർ - 10.16/1.18pm, കാസർകോട് - 11.55pm എന്നിങ്ങനെയാണ് സമയക്രമം.

Post a Comment

Previous Post Next Post