(www.kl14onlinenews.com)
(20-Sep-2023)
നീലേശ്വരം:
ശ്രീ സാർവ്വജനിക സേവാ ട്രസ്റ്റും ആഘോഷ കമ്മിറ്റിയും ചേർന്ന് നീലേശ്വരത്ത് സാർവ്വജനിക ശ്രീ ഗണേശോത്സവം ആഘോഷിച്ചു. രാവിലെ 6 മണിക്ക് ആരംഭിച്ച ഗണേശ വിഗ്രഹപ്രതിഷ്ഠയോടു കൂടി ആരംഭിച്ച് ഗണപതി സഹസ്രനാമാർച്ചന, ഗണപതി ഹോമം, ഭക്തി ഗാനമേള, മഹാപൂജ, തായമ്പക, മംഗളാരതി എന്നിവയും ഉണ്ടായിരുന്നു.
തുടർന്ന് ഗണേശമന്ദിരത്തിൽ നിന്നും ആരംഭിച്ച ഘോഷയാത്ര പേരോൽ, രാജാ റോഡ് വഴി കച്ചേരിക്കടവിൽ ഗണേശ വിഗ്രഹം നിമഞ്ജനം ചെയ്തു.
ആഘോഷക്കമ്മിറ്റി ഭാരവാഹികളായ കെ രാമചന്ദ്രൻ, കെ.വി സുനിൽ രാജ്, എം. ഗോവിന്ദൻ നായർ, എൻ. ഉദയശങ്കർ പൈ, പി.നാരായണൻ, വാസുദേവ കമ്മത്ത്, കെ.വിശ്വനാഥൻ, പി.സി രാമദാസ്, സന്തോഷ് കുമാർ വട്ടപ്പൊയിൽ, വിജയൻ പൊങ്കാല, രവി മടയൻ, ദിനേശ് കരിങ്ങാട്ട്,കെ.വി ഗീതാറാവു, ടി.പ്രസന്ന, കെ. ലത, ടി.സരള എന്നിവർ നേതൃത്വം നൽകി.
ഗണേശോത്സവത്തോടനു ബന്ധിച്ച് കുട്ടികൾക്കായി നടത്തിയ ഗണേശ ചിത്രരചനാ മത്സര വിജയികൾ : എൽ.പി വിഭാഗം (കളറിംങ്ങ് ), ഒന്നാം സ്ഥാനം : ദിയ എ, പുല്ലൂർ. രണ്ടാം സ്ഥാനം : അഭിശ്യാം, ചീർമ്മക്കാവ്, ഇഷാന എസ് പാൽ, ഉദുമ. മൂന്നാം സ്ഥാനം : ദിയ കെ.കെ, നീലേശ്വരം . യു.പി വിഭാഗം (കളറിംങ്ങ്) ഒന്നാം സ്ഥാനം : പുണ്യ എസ് നാഥ്, വാണിയം വയൽ, ശിവനന്ദ ടി.വി, നീലേശ്വരം. രണ്ടാം സ്ഥാനം : ദിയ കെ.പി, ചോയ്യങ്കോട്, അരൂൺ കുമാർ കെ.വി, ആനച്ചാൽ. മൂന്നാം സ്ഥാനം : ആദിഷ് വി.വി, ചേടിറോഡ്, ആദിദേവ് കെ.എം, തൃക്കരിപ്പൂർ. യു.പി വിഭാഗം (പെൻസിൽ) ഒന്നാം സ്ഥാനം : ആര്യ പി.വി, പുതുക്കൈ. രണ്ടാം സ്ഥാനം : ജിനേഷ് പി.വി, പുത്തരിയടുക്കം. മൂന്നാം സ്ഥാനം : സായന്തന പി.വി, മൂന്നാംകുറ്റി, അർജുൻ പി.വി, പൂവാലംകൈ
Post a Comment