(www.kl14onlinenews.com)
(11-Sep-2023)
കാസർകോട് :
വേള്‍ഡ്
കോണ്‍ഫെഡറേഷന്‍ ഓഫ് ഫിസിയോ തെറാപ്പിയുടെ നേതൃത്വത്തില്‍ 1996ല്‍ തുടങ്ങിയ ഫിസിയോ തെറാപ്പി ദിനാചരണത്തിന്റെ ഭാഗമായി കഴിഞ്ഞ 25 - വർഷമായി ആതുര സേവന രംഗത്ത് കാസർക്കോട് ജില്ലയിൽ മികവുറ്റ സേവനം കാഴ്ച്ച വെക്കുന്ന ഡോ. അഹമ്മദ് ഫയാസ് എൻഎം. നെ
ആദരിച്ചു.
കാസർകോട് ഹെൽത്ത് വോക്സ് സെന്റർ ഹാളിൽ നടന്ന ചടങ്ങിൽ, ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറും, 2023 - ലെ പി.എൻ.പണിക്കർ സ്റ്റേറ്റ് അവാർഡ് ജേതാവുമായ വി.അബ്ദുൾ സലാം,
ഉദ് ഘാടനം ചെയ്തു.
1813ല്‍ സ്വീഡനിലെ റോയല്‍ സെന്‍ട്രല്‍ ഇന്‍സ്റ്റിട്ട്യൂറ്റ് ഓഫ് ജിംനാസ്റ്റിക്‌സിലെ ഒരു സ്വീഡിഷ് ജിംനാസ്റ്റിക്ക് പ്രൊഫസര്‍ പെര്‍ ഹെന്റിക്ക് ലീന്‍ ആണ് ഫിസിയോ തെറാപ്പിക്ക് ഒരു ആമുഖം ഉണ്ടാക്കിയത്. ജീവിത ശൈലീ രോഗങ്ങളുടെ പിന്തുടർച്ചയായി കുടുതലായി കണ്ടുവരുന്ന ശാരീരിക അവശതകളെ ശസ്ത്രകൃയകളോ ഇഞ്ചക്ഷനോ മരുന്നോ ഇല്ലാതെ വിവിധ തരം വ്യായാമ മുറകളിലൂടെ ശാരീരിക ശക്‌തി പുനസ്ഥാപിച്ചു നൽകാൻ ഫിസിയോ തെറാപ്പി കൊണ്ട് സാധിക്കും...
മുൻ മുനിസിപ്പൽ സ്ഥാന്റിംഗ് കമ്മിറ്റി ചെയർമാനും കേരള ക്രിക്കറ്റ് കൗൺസിൽ ട്രഷറർ , കെ.എം. അബ്ദുൾ റഹ്മാൻ,
അദ്ധ്യാപകനും എഴുത്തുകാരനുമായ അബ്ദുൾ റഹ്മാൻ മാസ്റ്റർ,
എന്നിവർ മുഖ്യാതിഥികളായി.
ഡോ. മാഹിൻ മസീഫ്, ഡോ.രാഹുൽ രാജ്, ഡോ.മേഘ, ഡോ. ആശിഫ, ഡോ. ലക്ഷ്മി സുകുമാരൻ, ഡോ.രേഷ എന്നിവർ ചേർന്ന് ഡോ.അഹമ്മദ് ഫയാസിനെ ആദരിച്ചു.
ഹെൽത്ത് വോക്സ് അഡ്മിനിസ്ട്രറ്റേർ വന്ദന, ആശാ ഉമേഷ് എന്നിവർ ആശംസകൾ നേർന്നു.
Post a Comment