(www.kl14onlinenews.com)
(27-Sep-2023)
മലപ്പുറം: വ്യാജ ഫെയ്‌സ് ക്രീമുകള്‍ അപകടകാരികളെന്ന് കണ്ടെത്തല്‍. ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത് ഗുരുതര വൃക്കരോഗങ്ങളെന്നാണ് കണ്ടെത്തല്‍. വൃക്കയുടെ അരിപ്പയ്ക്ക് കേടുവരികയും പ്രോട്ടീന്‍ മൂത്രത്തിലൂടെ നഷ്ടപ്പെടുകയും ചെയ്യുന്ന മെമ്പ്രനസ് നെഫ്രോപ്പതി എന്ന അപൂര്‍വ വൃക്കരോഗമാണ് കണ്ടെത്തിയത്. പത്തോളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കോട്ടയ്ക്കല്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ നെഫ്രോളജി വിഭാഗം ഡോക്ടര്‍മാരുടേതാണ് കണ്ടെത്തല്‍.
ക്രീം കെമിക്കല്‍ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ അമിത അളവിലുള്ള രാസസാന്നിധ്യമാണ് കണ്ടെത്തിയത്. ക്രീമുകളില്‍ ഉപയോഗിക്കുന്നത് മെര്‍ക്കുറിയും ഈയവുമടക്കമുള്ള നിരവധി രാസപദാര്‍ത്ഥങ്ങളാണ്. മെര്‍ക്കുറിയുടെ സാന്നിധ്യം ഉപയോഗിക്കാവുന്നതിലും ആയിരം ഇരട്ടിയെന്നും പരിശോധനയില്‍ കണ്ടെത്തി. ക്രീം ഉപയോഗിച്ച ശേഷം നിര്‍ത്തുന്നവര്‍ക്ക് ചര്‍മ്മ രോഗങ്ങളും ബാധിക്കുന്നതായും തെളിഞ്ഞു.
ജാഗ്രത പുലര്‍ത്തണമെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്. വിപണയില്‍ ഇറങ്ങുന്ന പല ക്രീമുകള്‍ക്കും ഊരും പേരുമില്ലെന്നും വ്യാജ ക്രീമുകള്‍ ഓണലൈന്‍ സൈറ്റുകളിലും ലഭ്യമാണെന്നും ഡോക്ടര്‍മാര്‍ കണ്ടെത്തി.
Post a Comment