(www.kl14onlinenews.com)
(03-Sep-2023)
പനയാൽ: തോക്കാനം യുവശക്തി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും ബാലസംഘം തോക്കാനം യൂണിറ്റും യുവശക്തി സ്വയം സഹായ സംഘവും സംയുക്തമായി സംഘടിപ്പിച്ച പൊന്നോണം 2023 വിവിധങ്ങളായ മത്സരയിനങ്ങളും വിവിധ നൃത്തനൃത്യങ്ങളും ഓണസദ്യയും കൊണ്ട് നാടിൻറെ ഓണാഘോഷത്തിന് വർണ്ണ പോലിമയേകി.
പ്രദേശത്തെ മുഴുവൻ ആളുകളും ഒത്തുചേർന്ന് നാടിൻറെ ഒത്തൊരുമയുടെയും സാഹോദര്യത്തിന്റെയും മഹോത്സവമാക്കി മാറ്റുകയായിരുന്നു പൊന്നോണം 2023.
കുട്ടികൾക്കും മുതിർന്നവർക്കും വിവിധങ്ങളായ മത്സരയിനങ്ങൾ കൊണ്ട് ആഘോഷഭരിതമായ ഒരു ദിനം ആയിരുന്നു ഓണാഘോഷനാളുകൾ. വൈകുന്നേരം അഞ്ചുമണിക്ക് വളരെ വാശിയേറിയ പുരുഷ - വനിത വടംവലി മത്സരം പ്രത്യേക ശ്രദ്ധയാകാർഷിച്ചു. ആറുമണിക്ക് നടന്ന സമ്മാനദാനം വാർഡ് മെമ്പർ റീജ രാജേഷ് ഉദ്ഘാടനം ചെയ്തു. ദിനേശൻ തോക്കാനം ബാലകൃഷ്ണൻ വി, ലിനി ചാലിൽ, മണികണ്ഠൻ എം തുടങ്ങിയവർ സംസാരിച്ച യോഗത്തിൽ സത്യൻ തോക്കാനം അധ്യക്ഷനായും, ബബീഷ് സ്വാഗതവും പറഞ്ഞു. മത്സരത്തിലെ വിജയികളെ കൂടാതെ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും ഉള്ള സമ്മാനവിതരണവും നടന്നു. രാത്രി 8 മണി മുതൽ ക്ലബ്ബ് കലാകാരികളും ബാലസംഘം കൂട്ടുകാരും അവതരിപ്പിച്ച കലാവിരുന്ന് നാടിൻറെ ഉത്സവത്തെ പരിപൂർണ്ണതയിൽ എത്തിച്ചു.
Post a Comment