(www.kl14onlinenews.com)
(16-Sep-2023)
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി നേരിടുന്ന കെഎസ്ഇബിക്ക് അപ്രതീക്ഷിത ആശ്വാസം. 200 മെഗാവാട്ട് വൈദ്യുതി നല്‍കി മധ്യപ്രദേശ് വൈദ്യുതി ബോര്‍ഡ്. അടുത്ത വര്‍ഷം തിരിച്ചു നല്‍കാമെന്ന വ്യവസ്ഥയിലാണ് വൈദ്യുതി നല്‍കിയത്. കഴിഞ്ഞ ദിവസം മുതല്‍ വൈദ്യുതി ലഭിച്ചു തുടങ്ങി.ഒരു മാസത്തേക്കാണ് വൈദ്യുതി ലഭിക്കുക.ടെന്‍ഡര്‍ ഇല്ലാതെയാണ് സ്വാപ്പ് വ്യവസ്ഥയില്‍ വൈദ്യുതി ലഭ്യമാക്കിയത്.
അതേസമയം സംസ്ഥാനത്ത് മഴ കുറഞ്ഞതോടെ വൈദ്യുതി ഉത്പാദനവും ഉപഭോഗവും തമ്മില്‍ വലിയ അന്തരമാണുള്ളത്. ഡാമുകളില്‍ ആവശ്യത്തിന് വെള്ളമില്ലാത്തതിനാല്‍ ഉത്പാദനം കൂട്ടി പ്രതിസന്ധി പരിഹരിക്കാനുള്ള സാഹചര്യമില്ല. റദ്ദാക്കപ്പെട്ട ദീര്‍ഘകാല കരാറുകളിലൂടെ ഡിസംബര്‍ വരെ വൈദ്യുതി വാങ്ങാന്‍ അനുമതി ഉണ്ടെങ്കിലും കമ്പനികള്‍ വൈദ്യുതി നല്‍കുന്നില്ല. ഇതോടെയാണ് പുതിയ കരാറുകള്‍ വഴി വൈദ്യുതി ഉറപ്പാക്കാന്‍ കെ എസ് ഇ ബി നീക്കം ആരംഭിച്ചത്.
Post a Comment