പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ്- ഡിവെെഎഫ്ഐ സംഘര്‍ഷം,കല്ലേറ്

(www.kl14onlinenews.com)
(08-Sep-2023)

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ്- ഡിവെെഎഫ്ഐ സംഘര്‍ഷം,കല്ലേറ് 
കോട്ടയം :
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് പിന്നാലെ മണര്‍കാട് സംഘര്‍ഷം . ഡിവൈഎഫ്‌ഐ - യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് ലാത്തി വീശി. ഇരു ഭാഗത്തെയും പ്രവര്‍ത്തകര്‍ പരസ്പരം മര്‍ദ്ദിച്ചു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തര്‍ മര്‍ദ്ദിച്ചെന്ന് യൂത്ത് കോണ്‍ഗ്രസും, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞെന്ന് ഡിവൈഎഫ്‌ഐയും ആരോപിച്ചു. ഇരു വിഭാഗത്തെയും പിരച്ചുവിടാനുളള ശ്രമത്തിലാണ് പോലീസ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്‍ ചരിത്ര വിജയമാണ് നേടിയത്.53 വര്‍ഷം നിയമസഭയില്‍ പ്രതിനിധീകരിച്ച ഉമ്മന്‍ ചാണ്ടിയുടെ റെക്കോര്‍ഡ് ഭൂരിപക്ഷവും മറികടന്നാണ് ചാണ്ടി ഉമ്മന്റെ ജയം. 36,454 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ചാണ്ടി ഉമ്മന്‍ വിജയം നേടിയത്. 2011 തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ സുജ സൂസന്‍ ജോര്‍ജിനെതിരെ 33,255 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ചതാണ് മണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ ഉയര്‍ന്ന ഭൂരിപക്ഷം. എന്നാല്‍ 2021ല്‍ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം 9044 ആയി കുറഞ്ഞിരുന്നു.

അതേസമയം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ എല്ലാ ശക്തി കേന്ദ്രങ്ങളിലും തകര്‍ന്നടിഞ്ഞ് എല്‍ഡിഎഫ്. കഴിഞ്ഞ തവണ ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിച്ചപ്പോള്‍ 1213 വോട്ടിന്റെ വ്യക്തമായ ഭൂരിപക്ഷം നേടിയ മണര്‍കാട് ബൂത്തിലും മുന്നേറാന്‍ സാധിച്ചില്ല. ആകെ മീനടം ഗ്രാമപഞ്ചായത്തിലെ 153-ാം ബൂത്തിലാണ് 165 വോട്ടിന്റെ ലീഡ് ജെയ്ക് പിടിച്ചത്. സ്വന്തം വീട് സ്ഥിതി ചെയ്യുന്ന ബൂത്തിലും മന്ത്രി വി എന്‍ വാസവിന്റെ ബൂത്തിലും ജെയ്ക് പിന്നിലായി. വി എന്‍ വാസവന്റെ ബൂത്തില്‍ 241 വോട്ട് മാത്രമാണ് ജെയ്ക് നേടിയത്.

പുതുപ്പള്ളി തിരഞ്ഞെടുപ്പ് ചിത്രത്തില്‍ എങ്ങും തെളിയാതെ ബിജെപി. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് തകര്‍ന്നടിഞ്ഞ് ബിജെപി. ലിജിന്‍ ലാലിനെ മുന്നില്‍ നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിക്ക് 6447 വോട്ടുകള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. കഴിഞ്ഞ തവണ 11000 വോട്ടുകള്‍ പിടിച്ച സ്ഥാനത്താണ് ഈ വോട്ട് ചോര്‍ച്ച. ഏകദേശം 5000 വോട്ടുകളുടെ ചോര്‍ച്ചയാണ് ബിജെപിക്ക് സംഭവിച്ചത്.

Post a Comment

Previous Post Next Post