(www.kl14onlinenews.com)
(18-Sep-2023)
രാവണേശ്വരം : കേന്ദ്ര ഗവൺമെന്റിന്റെ സ്ത്രീവിരുദ്ധ നിലപാടുകൾ തിരുത്തുക, മോദി സർക്കാർ സ്ത്രീവിരുദ്ധ സർക്കാർ തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന പാർലമെന്റ് മാർച്ചിന് മുന്നോടിയായി രാവണേശ്വരം വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു.
ജാഥാ ലീഡറും വില്ലേജ് സെക്രട്ടറിയുമായ എം. സുനിതയ്ക്ക് പതാക കൈമാറിക്കൊണ്ട് ജില്ലാ കമ്മിറ്റി അംഗം കെ. വി.സുജാത ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു.എം. ബാലകൃഷ്ണൻ അധ്യക്ഷനായി. എ. കൃഷ്ണൻ സി പി ഐ (എം) രാവണീശ്വരംലോക്കൽ സെക്രട്ടറി കെ.രാജേന്ദ്രൻ സംസാരിച്ചു. രാവണേശ്വരം വില്ലേജ് സെക്രട്ടറി എം. സുനിത ലീഡറും വില്ലേജ് പ്രസിഡണ്ട് എം.ജി. പുഷ്പ മാനേജരുമായ കാൽനട പ്രചരണ ജാഥ മാക്കിയിൽ നിന്നും ആരംഭിച്ച് കുന്നത്ത് കടവിൽ സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ ഏരിയ സെക്രട്ടറി സുനു ഗംഗാധരൻ അഡ്വ: ബിന്ദു. രുഗ്മണി പത്മ പവിത്രൻ . തങ്കമണി .കെ വി കമലാക്ഷി എന്നീ വർ പ്രസംഗിച്ചു സമാപന സമ്മേളനം കെ സബീഷ് ഉദ്ഘാടനം ചെയ്തു.
Post a Comment