മറാത്ത സംവരണ പ്രതിഷേധം അക്രമാസക്തം: ജൽനയിൽ കർണാടക പാസഞ്ചർ ബസ് കത്തിച്ചു

(www.kl14onlinenews.com)
(02-Sep-2023)

മറാത്ത സംവരണ പ്രതിഷേധം അക്രമാസക്തം: ജൽനയിൽ കർണാടക പാസഞ്ചർ ബസ് കത്തിച്ചു
മഹാരാഷ്ട്രയിലെ ജൽന ജില്ലയിൽ മറാത്ത സംവരണത്തിനായുള്ള പ്രതിഷേധം അക്രമാസക്തമായി. തുടർന്ന് പ്രക്ഷോഭകർ കർണാടക പാസഞ്ചർ ബസ് കത്തിച്ചു. ആക്രമണത്തിൽ 12 പോലീസുകാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു.

പ്രക്ഷോഭകാരികളെ പിരിച്ചുവിടാൻ പോലീസ് ലാത്തിച്ചാർജ് പ്രയോഗിച്ചു. കലാപകാരികൾ പോലീസിന് നേരെ കല്ലെറിയുകയും കർണാടക, മഹാരാഷ്ട്ര പൊതുഗതാഗത വാഹനങ്ങൾ ഉൾപ്പെടെയുള്ള ബസുകൾ കത്തിക്കുകയും ചെയ്തു.

കർണാടക ബസിൽ 45 യാത്രക്കാരുണ്ടായിരുന്നെങ്കിലും സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

വിഷയവുമായി ബന്ധപ്പെട്ട് കർണാടക ട്രാൻസ്പോർട്ട് ഉദ്യോഗസ്ഥർ മഹാരാഷ്ട്ര പോലീസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. മറാത്ത സമുദായത്തിന് സംവരണം നൽകണമെന്ന് ആവശ്യപ്പെട്ട് മനോജ് ജാരങ്കെയുടെ നേതൃത്വത്തിൽ പ്രതിഷേധക്കാർ ചൊവ്വാഴ്ച മുതൽ നിരാഹാര സമരം ആരംഭിച്ചിരുന്നു.

മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ കലാപം നിർത്തിവയ്ക്കാൻ അഭ്യർത്ഥിക്കുകയും, അക്രമത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് ഒരു സമിതി രൂപീകരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അതേസമയം അക്രമകാരികൾ കല്ലെറിഞ്ഞതിനെ തുടർന്നാണ് പോലീസ് ലാത്തിച്ചാർജിന് നിർബന്ധിതരായെന്ന് ഉപമുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.

രാഷ്ട്രീയ പ്രബലരായ മറാത്ത സമുദായത്തിന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിരുന്ന സംവരണം സുപ്രീം കോടതി നേരത്തെ റദ്ദാക്കിയിരുന്നു.

Post a Comment

Previous Post Next Post