കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിതകാലത്തേക്ക് അടച്ചിടും; അധ്യയനം ഓൺലൈനിൽ

(www.kl14onlinenews.com)
(16-Sep-2023)

കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിതകാലത്തേക്ക് അടച്ചിടും; അധ്യയനം ഓൺലൈനിൽ
കോഴിക്കോട്: നിപ ജാഗ്രതയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനിശ്ചിതകാല അവധി. 18 മുതല്‍ ഓണ്‍ലൈന്‍ ക്ലാസ് മാത്രമായിരിക്കും. സ്‌കൂള്‍, സ്വകാര്യട്യൂഷന്‍ സെന്ററുകള്‍, അങ്കണവാടി എന്നിവയ്ക്ക് ബാധകം. പൊതു പരീക്ഷകള്‍‌ക്ക് മാറ്റമില്ല.

അതേസമയം നിപ സംശയത്തെത്തുടര്‍ന്ന് പരിശോധനയ്ക്കയച്ച പതിനൊന്ന് സാമ്പിളുകള്‍ കൂടി നെഗറ്റീവാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പോസിറ്റീവായ വ്യക്തിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവരാണിവര്‍. ഇതോടെ ഹൈറിസ്‌ക് വിഭാഗത്തില്‍ 94 പേരുടെ ഫലം നെഗറ്റീയവായി. ഹൈറിസ്‌ക് കാറ്റഗറിയിലുള്ള മുഴുവന്‍ പേരുടേയും പരിശോധന പൂര്‍ത്തിയാക്കും. കോഴിക്കോട് ജില്ലയിലെ എല്ലാ ഭാഗത്ത് നിന്നും സാമ്പിള്‍ ശേഖരിക്കുകയാണ്.

നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയില്‍ നിയന്ത്രണം കടുപ്പിച്ചിട്ടുണ്ട്. ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നാണ് നിര്‍ദേശം. ഉത്സവങ്ങള്‍, പള്ളിപ്പെരുന്നാള്‍ തുടങ്ങിയ ആഘോഷങ്ങള്‍ ചടങ്ങുകള്‍ മാത്രമാക്കി നടത്തണം. വിവാഹം ഉള്‍പ്പടെയുള്ള ചടങ്ങുകള്‍ക്കും നിയന്ത്രണമുണ്ട്.

പത്ത് ദിവസത്തേക്കാണ് നിയന്ത്രണം. വിവാഹം, സല്‍ക്കാരം തുടങ്ങിയ പരിപാടികള്‍ക്ക് പരമാവധി ആള്‍ക്കൂട്ടം കുറയ്ക്കണം. ആളുകള്‍ കൂടുന്ന പരിപാടികള്‍ക്ക് പൊലീസ് അനുമതി വാങ്ങണം. പൊതുയോഗങ്ങള്‍ മാറ്റിവെക്കാനും നിര്‍ദേശമുണ്ട്.

Post a Comment

Previous Post Next Post