(www.kl14onlinenews.com)
(25-Sep-2023)
പത്തൊമ്പതാമത് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം. പുരുഷ വിഭാഗം 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീമിനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്. രുദ്രാന്‍കഷ് പാട്ടീല്‍, ഐശ്വരി പ്രതാപ് സിംഗ് തോമര്‍, ദിവ്യാന്‍ഷ് സിംഗ് പന്‍വാര്‍ എന്നിവരടങ്ങിയ ടീമാണ് സ്വര്‍ണം നേടിയത്.
തെക്കന്‍ കൊറിയയേയും ചൈനയേയും പിന്തള്ളിയാണ് ഈ നേട്ടം കൈവരിച്ചത്. മെഡല്‍ നേട്ടം ലോക റെക്കോര്‍ഡ് സ്‌കോറിലാണ്. 1893.7 പോയന്റാണ് ഇന്ത്യന്‍ ടീം നേടിയത്. കൊറിയ രണ്ടാം സ്ഥാനവും ചൈന മൂന്നാം സ്ഥാനവുംകരസ്ഥമാക്കി. മൂന്നു പേരും വ്യക്തിഗത വിഭാഗത്തിലും ഫൈനലിലുമെത്തി.
ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ മൂന്നാമത്തെ മെഡലാണിത്. 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം വെള്ളി നേടിയതിന് പുറമെ വ്യക്തിഗത ഇനത്തില്‍ രമിത ജിന്‍ഡാന്‍ വെങ്കലവും നേടിയിരുന്നു.
തുഴച്ചിലില്‍ ഇന്ത്യ മെഡല്‍ നേടിയിരുന്നു. നാലുപേരടങ്ങിയ പുരുഷന്മാരുടെ ടീമാണ് വെങ്കല മെഡല്‍ നേടിയത്. ജസ്വീന്ദര്‍, ഭീം, പുനിത്, ആശിഷ് എന്നിവരാണ് ഇന്ത്യയ്ക്കായി മെഡല്‍ ഉറപ്പിച്ചത്. ഇതോടെ ആകെ മെഡലുകളുടെ എണ്ണം ഏഴായി.
Post a Comment