വളർന്നു വരുന്ന പ്രതിഭകളെ കണ്ടെത്തി സമൂഹമദ്ധ്യേ ആദരവുകൾ നൽകണം:അഷ്‌റഫ്‌ കർള

(www.kl14onlinenews.com)
(02-Sep-2023)

വളർന്നു വരുന്ന പ്രതിഭകളെ കണ്ടെത്തി സമൂഹമദ്ധ്യേ ആദരവുകൾ നൽകണം:അഷ്‌റഫ്‌ കർള
മൊഗ്രാൽ: നാടിന്റെ കായിക മേഖലകളിൽ വളർന്നു വരുന്ന പ്രതിഭകളെ കണ്ടെത്തി സമൂഹ മദ്ധ്യേ ആദരവുകൾ നൽകാൻ മുന്നോട്ടു വരുന്ന സന്നദ്ധ സംഘടനകളുടെയും കൂട്ടായ്മകളുടെയും പ്രവർത്തനങ്ങൾക്ക് വാർത്തമാന കാലത്ത് ഏറെ പ്രസക്തി ഉണ്ടെന്ന് കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ്‌ കർള പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരികുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സബ്-ജൂനിയർ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ മിന്നും പ്രകടനം നടത്തി കാസറഗോഡ് ടീമിനെ സെമി ഫൈനൽ വരെ എത്തിക്കുന്നതിൽ മികച്ച പ്രകടനം കാഴ്ച്ച വച്ച ടീമിന്റെ ക്യാപ്റ്റൻകൂടിയായ ആയിഷത്ത് മിറാനയെ "വോയിസ് ഓഫ് ആസാദ്" മൊഗ്രാൽ പുത്തൂർ സംഘടിപ്പിച്ച അനുമോദനചടങ്ങ് ഉത്ഘാടനം ചെയ്തു ഉപഹാരം സമർപ്പിച്ചു സംസാരിക്കുക യായിരുന്ന കർള.

മൊഗ്രാൽ പുത്തൂരിലെ ഇക്ബാൽ - കുബ്റാ ദമ്പതി കളുടെ  മകളാണ്  പുത്തൂർ  ഗവർമെന്റ് ഹൈസ്കൂൾ  വിദ്ധ്യാർത്ഥിനിയായ ഈ കൊച്ചു മിടുക്കി.

വോയിസ് ഓഫ് ആസാദ് ദുബായ് കമ്മിറ്റിയുടെ പാരിതോഷികവും ചടങ്ങിൽ  വിതരണം ചെയിതു. 

ആസാദ് നഗർ ഗ്രൗണ്ടിൽ വെച്ച് നടന്ന ചടങ്ങിൽ  മൊഗ്രാൽ പുത്തൂർ  ഗ്രാമപഞ്ചായത്ത് വൈസ്‌ പ്രസി. മുജീബ് കമ്പാർ മുഖ്യ   അഥിതിയായി. കൽകത്ത ഫസൽ, അലി പാഥാർ, ബഷീർ  പിബി, അലി പടിഞാർ, മുഹമ്മദ്‌ കുഞ്ഞി കുമ്പോൽ, ഇസ്മായിൽ ആസാദ്  തുടങ്ങിയർ പങ്കെടുത്തു.

ഹനീഫ്  ആസാദ് സ്വാഗതവും, എ എം സിറാജ് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post