മഹാത്മാഗാന്ധിക്ക് ആദരമർപ്പിച്ച് രാജ്ഘട്ടിൽ ലോക നേതാക്കൾ

(www.kl14onlinenews.com)
(10-Sep-2023)

മഹാത്മാഗാന്ധിക്ക് ആദരമർപ്പിച്ച് രാജ്ഘട്ടിൽ ലോക നേതാക്കൾ
ഡൽഹി:
രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിക്ക് ആദരമർപ്പിച്ച് ലോകനേതാക്കൾ. അത്യപൂർവ നിമിഷത്തിന് സാക്ഷ്യം വഹിച്ച് ലോകം. ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ദില്ലിയിലെത്തിയ ലോക രാജ്യങ്ങളുടെ നേതാക്കൾ മഹാത്മാഗാന്ധിയുടെ സമാധി സ്ഥലമായ രാജ്ഘട്ടിലെത്തിയാണ് ആദരമർപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഷോൾ അണിയിച്ച് രാജ്ഘട്ടിലേക്ക് രാഷ്ട്രത്തലവന്മാരെ സ്വീകരിച്ചു. സബർമതി ആശ്രമത്തെ കുറിച്ചും മഹാത്മാഗാന്ധിയുടെ ജീവിതത്തെ കുറിച്ചും മോദി, നേതാക്കളോട് വിവരിച്ചു. അതിന് ശേഷം ഒന്നിച്ച് രാജ്ഘട്ടിലേക്കെത്തിയ നേതാക്കൾ പുഷ്പ ചക്രം അർപ്പിച്ച ശേഷം ഒരുമിനിറ്റ് മൌനം ആചരിച്ചു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്, ഫ്രഞ്ച് പ്രസിഡന് ഇമ്മാനുവൽ മക്രോൺ അടക്കം നേതാക്കളാണ് ഗാന്ധിക്ക് രാജ്ഘട്ടിൽ ആദമർപ്പിച്ചത്. നേരത്തെ ദില്ലിയിൽ മഴ ശക്തമായതിനാൽ മഹാത്മാഗാന്ധിക്ക് ആദരം അർപ്പിക്കുന്ന ചടങ്ങ് ഒഴിവാക്കേണ്ടി വരുമോ എന്ന ആശങ്കയുണ്ടെങ്കിലും മഴ മാറി നിന്നു.

Post a Comment

Previous Post Next Post