സ്വരാജ് പുരസ്കാരം ഹനീഫ തുരുത്തിക്ക്

(www.kl14onlinenews.com)
(22-Sep-2023)

സ്വരാജ് പുരസ്കാരം
ഹനീഫ തുരുത്തിക്ക്
കണ്ണൂർ: മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൽ കലാമിന്റെ സ്മരണയ്ക്കായ് ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സ്വരാജ് പുരസ്കാരം സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകൻ ഹനീഫ തുരുത്തിക്ക് സമ്മാനിക്കും.

വെളിച്ചം തെളിക്കാൻ ആരുമില്ലാത്തത് കൊണ്ടാണ് പലരുടെയും ജീവിതം ഇരുളിലാണ്ടു പോകുന്നതെന്ന് മനസ്സിലാക്കി കാരുണ്യത്തിന്റെ കെടാവിളക്കുമായി കണ്ണിൽ ഇരുട്ടു കയറുന്നവർക്ക് വഴി കാട്ടിയായി നടക്കുന്ന ഹനീഫ് തുരുത്തി.

കൈ നീട്ടാതെ തന്നെ സഹായ ഹസ്തമാകുന്ന കണ്ടറിഞ്ഞു കൂടെ നിൽക്കുന്ന, വാങ്ങുന്നതിലൂടെ ലഭിയ്ക്കുന്നതിനേക്കാൾ സംതൃപ്തി നൽകുന്നതിലൂടെ ലഭിയ്ക്കുന്നു എന്ന് വിശ്വസിക്കുന്ന , സ്വീകരിക്കുന്നവരുടെ കണ്ണിലെ കടപ്പാടിനും കൃതജ്ഞതയ്ക്കും പകരം വെയ്ക്കാൻ പറ്റുന്ന ഒരു സമ്പാദ്യവും ആരുടെയും നിലവറകളിൽ ഉണ്ടാവില്ലെന്ന് കരുതുന്ന ഹനീഫ് തുരുത്തിയ്ക്ക് സ്വരാജ് പുരസ്കാരം നൽകുന്നതിലൂടെ ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ ധന്യയാകുന്നു.

ഒക്ടോബർ 15 ന് എ പി ജെ അബ്ദുൽ കലാമിന്റെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് കണ്ണൂരിൽ നടക്കുന്ന ചടങ്ങിൽ മുൻമന്ത്രിയും എം എൽ എ യുമായ കടന്നപ്പള്ളി രാമചന്ദ്രൻ പുരസ്കാരം സമർപ്പിക്കും. പതിനഞ്ചായിരം രൂപയും, പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്കാരം.
ചടങ്ങിൽ ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ ചെയർമാൻ രാമദാസ് കതിരൂർ അദ്ധ്യക്ഷനായിരിക്കും

Post a Comment

Previous Post Next Post