ഏഷ്യ കപ്പിലെ കലാശപ്പോര് മഴ കളിക്കുമോ? കലാവസ്ഥ പ്രവചനം ഇങ്ങനെ 2023

(www.kl14onlinenews.com)
(17-Sep-2023)

ഏഷ്യ കപ്പിലെ കലാശപ്പോര് മഴ കളിക്കുമോ? കലാവസ്ഥ പ്രവചനം ഇങ്ങനെ

കോളംമ്പോ :
ഏഷ്യ കപ്പില്‍ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഫൈനല്‍ പേരാട്ടം മഴ ഭീഷണിയില്‍. ദിവസം മുഴുവന്‍ മേഘാവൃതമായി തുടരുമെന്ന് കാലാവസ്ഥാ പ്രവചനം നിലനില്‍ക്കുന്നതിനാല്‍ വൈകുന്നേരം മഴ പെയ്യാനുള്ള സാധ്യത 90 ശതമാനമാണ്. ഉച്ചകഴിഞ്ഞ് 3 മണിക്ക് ആരംഭിക്കുന്ന മത്സരം വൈകി ആരംഭിക്കന്‍ സാധ്യതയുണ്ട്. ഉച്ചയ്ക്ക് ഒരു മണി മുതല്‍ രണ്ട് മണി വരെ ഇടിമിന്നലുണ്ടാകാനും സാധ്യതയുണ്ട്.

വ്യാഴാഴ്ച്ത്തെ ചെറിയ മഴയ്ക്ക് ശേഷം, കഴിഞ്ഞ രണ്ട് ദിവസമായി കൊളംബോയില്‍ മഴയുണ്ടായിട്ടില്ല. വെള്ളിയാഴ്ചയും ശനി വൈകുന്നേരവും കനത്ത മഴയുണ്ടാകുമെന്ന് പ്രവചനമുണ്ടായിരുന്നെങ്കിലും അനന്തരീക്ഷം ഇരുണ്ടതായിരുന്നു. അക്യുവെതര്‍ വൈകുന്നേരം 6 മുതല്‍ രാത്രി 10 വരെ ഇടിമിന്നലും മഴയും പ്രവചിക്കപ്പെടുന്നു. അതായത് കളി തടസപ്പെടാനും വീണ്ടും തുടങ്ങാനുമുള്ള സാധ്യത ഉണ്ടാകാം.

രാവിലെ ചൂടുള്ളതും ഈര്‍പ്പം കൂടുതലുള്ളതുമായ സമയത്താണ് നഗരം മിക്കവാറും മഴയ്ക്ക് സാക്ഷ്യം വഹിക്കുന്നത്. ഞായറാഴ്ച മഴ പെയ്യുകയും മത്സരം പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരികയും ചെയ്താല്‍ തിങ്കളാഴ്ച റിസര്‍വ് ഡേ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച, പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ മത്സരം മഴയെ തുടര്‍ന്ന് റിസര്‍വ് ഡേയിലാണ് നടന്നത്.

മത്സരത്തിനിടയിലെ എന്തെങ്കിലും തടസ്സങ്ങള്‍ പിച്ചിന്റെ അവസ്ഥയും മാറ്റിമറിച്ചേക്കാം. ഖേത്താരാമയില്‍, പിച്ചുകള്‍ വേഗത കുറഞ്ഞതാണ്, ഇത് ബാറ്റ്‌സ്മാന്‍മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നു. എന്നിരുന്നാലും, മഴയുടെ ഇടവേളയില്‍, ഈര്‍പ്പം അടിഞ്ഞുകൂടുന്നത്, സാഹചര്യങ്ങള്‍ ബാറ്റിംഗ് സൗഹൃദമാകാന്‍ കാരണമായി.

ഏഷ്യാ കപ്പില്‍ ഇന്നലെ നടന്ന സൂപ്പര്‍ ഫോറിലെt അവസാന മത്സരത്തില്‍ ബംഗ്ലാദേശിനോട് തോറ്റാണ് ഇന്ത്യ ഫൈനലിന് ഇറങ്ങുന്നത്. എന്നാല്‍ സൂപ്പര്‍ ഫോറില്‍ അവസാന പന്ത് വരെ ആവേശം നീണ്ട പോരാട്ടത്തില്‍ പാക്കിസ്ഥാനെ വീഴ്ത്തിയാണ് ശ്രീലങ്ക ഫൈനലിന് ഇറങ്ങുന്നത്.

ബംഗ്ലാദേശിനെതിരെ ആദ്യം തിരഞ്ഞെടുക്കപ്പെട്ട അഞ്ച് താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ച ഇന്ത്യ, വിരാട് കോഹ്ലി, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരെ തിരികെ കൊണ്ടുവന്നതിന് പുറമെ മറ്റൊരു മാറ്റവും വരുത്തിയേക്കും. വെള്ളിയാഴ്ച ബാറ്റിംങ്ങിനിടെ പരുക്കേറ്റ അക്സര്‍ പട്ടേല്‍ ഫൈനല്‍ കളിക്കുമെന്ന് ഉറപ്പില്ല, ഇത് വാഷിംഗ്ടണ്‍ സുന്ദറിനെ ടീമില്‍ എത്തിക്കുന്നതിലേക്ക് മാനേജ്‌മെന്റിനെ നിര്‍ബന്ധിതരാക്കി. ശ്രീലങ്കയുടെ ടോപ്പ് ഓര്‍ഡറില്‍ രണ്ട് ഇടംകൈയ്യന്‍മാര്‍ ഉള്ളതിനാല്‍ വാഷിംഗ്ടണ്‍ സുന്ദര്‍ കളത്തിലിറങ്ങാനുള്ള സാധ്യതയുണ്ട്

Post a Comment

Previous Post Next Post