(www.kl14onlinenews.com)
(27-Sep-2023)
ടി20യിലെ ഏറ്റവും ഉയർന്ന സ്കോർ 314:വേഗമേറിയ സെഞ്ചുറി
ഹാങ്‌ചോ: ലോക ടി20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്വന്തമാക്കി നേപ്പാള്‍. ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ മംഗോളിയക്കെതിരെ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 314 റണ്‍സാണ് നേപ്പാള്‍ അടിച്ചെടുത്തത്. 50 പന്തില്‍ 137 റണ്‍സുമായി പുറത്താവാതെ നിന്ന കുശാല്‍ മല്ലയാണ് നേപ്പാളിനെ റെക്കോര്‍ഡ് സ്‌കോറിലേക്ക് നയിച്ച്. 34 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയ അദ്ദേഹം ടി20 ക്രിക്കറ്റിലെ വേഗമേറിയ സെഞ്ചുറിയും സ്വന്തമാക്കി. ഡേവിഡ് മില്ലര്‍ (35 പന്തില്‍), ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (35), ചെക്ക് റിപ്പബ്ലിക്കിന്റെ എസ് വിക്രമശേഖര (35) എന്നിവരുടെ റെക്കോര്‍ഡാണ് മല്ല തകര്‍ത്തത്. 27 പന്തില്‍ 61 റണ്‍സെടുത്ത രോഹിത് പൗഡേല്‍, 10 പന്തില്‍ 52 റണ്‍സെടുത്ത ദിപേന്ദ്ര സിംഗ് ഐറി എന്നിവരും തിളങ്ങി. ടി20 ക്രിക്കറ്റിലെ വേഗമേറിയ അര്‍ധ സെഞ്ചുറിയും ഐറിയുടെ പേരിലായി. 9 പന്തിലാണ് ഐറി അര്‍ധ സെഞ്ചുറി നേടിയത്. 12 പന്തില്‍ അര്‍ധ സെഞ്ചുറി കണ്ടെത്തിയ .യുവരാജ് സിംഗിനെയാണ് താരം മറികടന്നത്. ഐറിയുടെ ഇന്നിംഗില്‍ എട്ട് സിക്‌സുകളുണ്ടായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ നേപ്പാള്‍ കുഞ്ഞന്മാരായ നേപ്പാളിനോട് ഒരു സഹതാപവും കാണിച്ചില്ല. മല്ല ക്രീസിലെത്തുന്നത് വരെ സാധാരണ ടി20 സ്‌കോറായിരുന്നു നേപ്പാളിന്. 7.2 ഓവറില്‍ നേപ്പാള്‍ രണ്ടിന് 66 എന്ന നിലയിലായിരുന്നു. എന്നാല്‍ മല്ല - പൗഡേല്‍ സഖ്യ ക്രീസില്‍ ഒന്നിച്ചതോടെ കാര്യങ്ങള്‍ മാറി. ഇരുവരും നാലാം വിക്കറ്റില്‍ 193 റണ്‍സ് കൂട്ടിചേര്‍ത്തു. 27 പന്തുകള്‍ മാത്രം നേരിട്ട പൗഡേല്‍ ആറ് സിക്‌സും രണ്ട് ഫോറും നേടി.
മല്ലയുടെ ഇന്നിംഗ്‌സില്‍ 12 സിക്‌സും എട്ട് ഫോറുകളുമുണ്ടായിരുന്നു. ഗാംങ്ഷൂവിലെ ചെറിയ ഗ്രൗണ്ടും ഇരുവര്‍ക്കും ഗുണം ചെയ്തു. പൗഡേല്‍ 19-ാം ഓവറിന്റെ ആദ്യ പന്തില്‍ മടങ്ങി. പിന്നീടെത്തിയ ഐറി ആ ഓവറില്‍ ശേഷിക്കുന്ന അഞ്ച് പന്തുകളും സിക്‌സ് പായിച്ചു. അവസാന ഓവറില്‍ മൂന്ന് സിക്‌സും നേടി. ഐറി അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി.
മംഗോളിയന്‍ ബൗളര്‍മാരില്‍ രണ്ട് ഓവര്‍ മാത്രം എറിഞ്ഞ മന്‍ഗന്‍ അല്‍റ്റന്‍ഖുഗയ് 55 റണ്‍സ് വഴങ്ങി. ദേവാസുരന്‍ ജമ്യാന്‍സുരന്‍ നാല് ഓവറില്‍ 60 റണ്‍സ് വിട്ടുകൊടുത്തു. തുമുര്‍സുഖ് തര്‍മങ്ക് മൂന്ന് ഓവറില്‍ 55 റണ്‍സാണ് നല്‍കിയത്.
ഇതോടെ ചില റെക്കോര്‍ഡുകളും നേപ്പാള്‍ ക്രിക്കറ്റിനെ തേടിയെത്തി. റണ്‍സ് അടിസ്ഥാനത്തില്‍ ടി20 ചരിത്രത്തിലെ ഏറ്റവും വിജയമാണ് നേപ്പാള്‍ സ്വന്തമാക്കിയത്. നേപ്പാളിന് വേണ്ടി ഒരു ഇന്നിംഗ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടുന്ന താരമെന്ന റെക്കോര്‍ഡ് കുശാല്‍ മല്ലയുടെ അക്കൗണ്ടിലായി. 12 സിക്‌സുകളാണ് താരം ഇന്ന് നേടിയത്. ഒമ്പത് സിക്‌സുകള്‍ നേടിയിട്ടുള്ള പരസ് ഖട്കയെയാണ് മല്ല മറികടന്നത്.
നേപ്പാളിന് വേണ്ടി ബൗണ്ടറികളിലൂടെ മാത്രം ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരവും മല്ല തന്നെ. 104 റണ്‍സാണ് ഇത്തരത്തില്‍ മല്ല നേടിയത്. മുമ്പ് ഖട്ക 92 റണ്‍സ് നേടിയിരുന്നു. നേപ്പാളിന്റെ ടി20 ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോറും മല്ലയുടേത് തന്നെ. ദിപേന്ദ്ര സിംഗ് ഐറി നേടിയ 110 റണ്‍സാണ് നേടിയത്. ടി20 ചരിത്രത്തിലെ ഏറ്റവും വലിയ സ്‌കോറാണ് നേപ്പാള്‍ നേടിയത്. അഫ്ഗാനിസ്ഥാന്‍ നേടിയ 278 റണ്‍സാണ് നേപ്പാള്‍ സ്വന്തം അക്കൗണ്ടിലാക്കിയത്. 34 പന്തില്‍ 100 നേടിയ മല്ല ടി20 ക്രിക്കറ്റിലെ വേഗമേറിയ സെഞ്ചുറിയും സ്വന്തമാക്കി. ഡേവിഡ് മില്ലര്‍ (35 പന്തില്‍), ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (35), ചെക്ക് റിപ്പബ്ലിക്കിന്റെ എസ് വിക്രമശേഖര (35) എന്നിവരുടെ റെക്കോര്‍ഡാണ് മല്ല തകര്‍ത്തത്.
രണ്ട് വിക്കറ്റ് നേടിയ സോംപാല്‍ കമി, അഭിനാഷ് ബൊഹറ, സന്ദീപ് ലാമിച്ചാനെ എന്നിവരാണ് മംഗോളിയയെ തകര്‍ത്തത്. മംഗോളിയയുടെ ആദ്യ അന്താരാഷ്ട്ര ടി20 മത്സരമായിരുന്നിത്. ദേവാസുരന്‍ ഒഴികെ മറ്റാര്‍ക്കും മംഗോളിയന്‍ നിരയില്‍ അഞ്ചിനപ്പുറമുള്ള സ്‌കോര്‍ നേടാന്‍ പോലും സാധിച്ചില്ല. നേപ്പാള്‍ നിരയില്‍ മല്ലയ്ക്ക് പുറമെ 27 പന്തില്‍ 61 റണ്‍സെടുത്ത രോഹിത് പൗഡേല്‍, 10 പന്തില്‍ 52 റണ്‍സെടുത്ത ദിപേന്ദ്ര സിംഗ് ഐറി എന്നിവരും തിളങ്ങി. ടി20 ക്രിക്കറ്റിലെ വേഗമേറിയ അര്‍ധ സെഞ്ചുറിയും ഐറിയുടെ പേരിലായി. ഐറി ഒമ്പത് പന്തിലാണ് അര്‍ധ സെഞ്ചുറി നേടിയത്. 12 പന്തില്‍ 50 നേടിയ മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗിനെ മറികടന്നു.
إرسال تعليق