ബ്രസീലിന് അധ്യക്ഷ പദവി കൈമാറി; ജി20 ഉച്ചകോടി സമാപിച്ചു

(www.kl14onlinenews.com)
(10-Sep-2023)

ബ്രസീലിന് അധ്യക്ഷ പദവി കൈമാറി; ജി20 ഉച്ചകോടി സമാപിച്ചു
ഡൽഹി :
ഇന്ത്യ അധ്യക്ഷത വഹിച്ച ജി 20 ഉച്ചകോടി സമാപിച്ചു . ബ്രസീലിന് അധ്യക്ഷ പദവി കൈമാറി. ആഫ്രിക്കൻ യൂണിയനെ ഉൾപ്പെടുത്താനായത് വിശാലമായ ആഗോള സംവാദത്തിന് വഴിയൊരുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ആഗോളപ്രതിസന്ധികള്‍ക്ക് പരിഹാരമുണ്ടാക്കാൻ ജി 20 കൂട്ടായ്മക്ക് കഴിയുമെന്ന് ഡൽഹി ഉച്ചകോടി തെളിയിച്ചുവെന്ന് യുഎസ് പ്രസിഡൻറ് ജോ ബൈഡൻ. ഹരിത കാലാവസ്ഥാ ഫണ്ടിലേക്ക് ബ്രിട്ടണ്‍ രണ്ട് ബില്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്തു.

രാവിലെ രാജ്ഘട്ടിലെത്തിയ ലോകനേതാക്കൾ ഗാന്ധി സമാധിയിൽ പുഷ്പചക്രം അർപ്പിച്ചു. റിപ്പബ്ലിക് ഓഫ് ഭാരത് എന്നെഴുതിയ പുഷ്പചക്രമാണ് നരേന്ദ്രമോദി രാഷ്ട്രപിതാവിന് സമർപ്പിച്ചത്. യുഎസ് പ്രസിഡൻറ് ജോ ബൈഡൻരാജ്ഘട്ടിൽ നിന്ന് വിമാനത്താവളത്തിലെത്തി വിയറ്റ്നാമിലേക്ക് പോയി. സംഘർഷങ്ങൾ, സാമ്പത്തിക അസ്ഥിരത കാലാവസ്ഥവ്യതിയാനം, തുടങ്ങിയ വെല്ലുവിളികൾക്കിടയിലും പ്രശ്നപരിഹാരത്തിന് ജി20 ക്ക് ശേഷിയുണ്ടെന്ന് ഡൽഹി ഉച്ചകോടി തെളിയിച്ചെന്ന് യുഎസ് പ്രസിഡൻറ് ബൈഡൻ പറഞ്ഞു.–ഗൾഫ്–യൂറോപ്പ് സാമ്പത്തിക ഇടനാഴി, ഇന്ത്യ–ഗൾഫ്–യൂറോപ്പ് സാമ്പത്തിക ഇടനാഴി, മേഖലയിലെ വികസനത്തിലും നിക്ഷേപത്തിലും വഴിത്തിരിവുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ആഫിക്കൻ യൂണിയനെ ജി 20 യുടെ ഭാഗമാക്കിത് ആഗോള പുരോഗതിയിൽ നിർണായക പങ്ക് വഹിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രണ്ടാം ദിവസമായ ഇന്ന് ഒരു ഭാവി എന്നതിലായിരുന്നു ചർച്ച.

Post a Comment

Previous Post Next Post