രാവണേശ്വരം ഹയർ സെക്കണ്ടറി സ്കൂൾ 1988-89 SSLC ബാച്ച് കുടുംബ സംഗമവും അനുമോദനവും സംഘടിപ്പിച്ചു

(www.kl14onlinenews.com)
(12-Sep-2023)

രാവണേശ്വരം ഹയർ സെക്കണ്ടറി സ്കൂൾ 1988-89 SSLC ബാച്ച് കുടുംബ സംഗമവും അനുമോദനവും സംഘടിപ്പിച്ചു
രാവണേശ്വരം:
സോണി കോർപ്പറേറ്റ് ഫോട്ടോഗ്രഫി മത്സരത്തിൽ ദേശീയ തലത്തിൽ ഒന്നാം സ്ഥാനം നേടിയ വാണിയമ്പാറയിലെ അനിൽകുമാറിനെ ആദരിച്ചു.
പ്രമുഖ JCI ട്രെയിനർ ഷൈജിത്ത് കരുവാക്കോട് യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എം. ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എ. ചന്ദ്രൻ സ്വാഗതം പറഞ്ഞു.
ശൈലേന്ദ്രൻ , രാജേന്ദ്രൻ , ടി വി ബാബു, അശോകൻ, ഉമാദേവി, സാവിത്രി, ലക്ഷ്മി, കെ.രാജൻ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി എ. ചന്ദ്രൻ സെക്രട്ടറി എം ഗംഗാധരൻ പ്രസിഡണ്ട് . ലക്ഷ്മി ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു

Post a Comment

Previous Post Next Post