19 വയസുളള യുവതിയുടെ മൃതദേഹം പെട്ടിയിൽ നാല് കഷണങ്ങളാക്കി ഉപേക്ഷിച്ച നിലയിൽ

(www.kl14onlinenews.com)
(18-Sep-2023)

19 വയസുളള യുവതിയുടെ മൃതദേഹം പെട്ടിയിൽ നാല് കഷണങ്ങളാക്കി ഉപേക്ഷിച്ച നിലയിൽ
കണ്ണൂർ: തലശേരി–കുടക് അന്തർസംസ്ഥാന പാതയിൽ അഴുകിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. 19 വയസുള്ള യുവതിയുടെ മൃതദേഹം മടക്കിക്കൂട്ടി പെട്ടിയിൽ ഉപേക്ഷിച്ച നിലയിലായിരുന്നു. നാല് കഷണങ്ങളായാണ് മൃതദേഹമുള്ളത്. രണ്ടാഴ്ച പഴക്കമുണ്ടെന്നാണു പ്രാഥമിക നിഗമനം. വിരാജ്പേട്ട പൊലീസ് അന്വേഷണം തുടങ്ങി. മാക്കൂട്ടം പെരുമ്പാടി ചുരത്തിൽ റോഡിനു സമീപമായിരുന്നു മൃതദേഹം ഉപേക്ഷിച്ചത്.

കേരള അതിർത്തിയായ കൂട്ടുപുഴയിൽനിന്ന് 17 കി.മീ മാറി ഓട്ടക്കൊല്ലിക്കു സമീപമാണു മൃതദേഹമടങ്ങിയ നീല ബ്രീഫ് കേസ് കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു. അമേരിക്കയിൽനിന്നുള്ള പുതിയ സ്യൂട്ട് കേസിലാണ് മൃതദേഹം ഉണ്ടായിരുന്നത്. ഇതിനൊപ്പമുണ്ടായിരുന്ന ചുരിദാർ സൂചനയായി കണക്കാക്കിയാണ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാണ് പൊലീസി​െൻറ തീരുമാനം. ഇൻക്വസ്റ്റ് നടത്തി മൃതദേഹാവശിഷ്ടങ്ങൾ മോർച്ചറിയിലേക്കു മാറ്റി.

Post a Comment

Previous Post Next Post