(www.kl14onlinenews.com)
(02-Sep-2023)
മലപ്പുറം പാണ്ടിക്കാട് നിയന്ത്രണം വിട്ട സ്വകാര്യ ബസ് മരത്തിലിടിച്ച് ഒരു കുട്ടി ഉൾപ്പെടെ പതിനഞ്ച് യാത്രക്കാർക്ക് പരുക്ക്. പാണ്ടിക്കാട് വല്ല്യാത്ര പടിയിൽ ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. മഞ്ചേരിയിൽ നിന്നും പാണ്ടിക്കാടേക്ക് വരികയായിരുന്ന സ്വകാര്യ ബസ് എതിരെ വന്ന ബസിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് സമീപത്തുള്ള മരത്തിൽ ഇടിക്കുകയായിരുന്നു. പക്കേറ്റവരെ പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post a Comment